ഓട്ടോമോട്ടീവ് വിപണിയുടെ വളർച്ചയിൽ ഘടകങ്ങൾക്ക് ഡിമാൻഡ് ഉയരുന്നു, ലുമാക്സ് ഓട്ടോ ടെക്‌നോളജീസ്‌ ഓഹരികൾ വാങ്ങാം

വരുമാനത്തിൽ 47.2 % വർധനവ്, നിലവിൽ 600 കോടി രൂപയുടെ ഓർഡറുകൾ, പ്രമുഖ കമ്പനികളുമായി ധാരണ

Update: 2022-09-13 04:41 GMT
  • ഓട്ടോമൊബൈൽ വ്യവസായത്തിന് ഘടകങ്ങൾ നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയാണ് ഡി കെ ജെയിൻ ഗ്രൂപ്പിൻ കീഴിലുള്ള ലുമാക്സ് ഓട്ടോ ടെക് നോളജീസ്‌ (Lumax Auto Technologies). ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, നാലു ചക്ര വാഹനങ്ങൾക്ക് വേണ്ട വിവിധ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മറ്റു ഘടകങ്ങൾ എന്നിവ നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയാണ് ലുമാക്സ്.
  • 2022 -23 ഒന്നാം പാദത്തിൽ വിറ്റു വരവ് 47.28 % വർധിച്ച് 294.63 കോടി രൂപയായി അറ്റാദായം 432 % ഉയർന്ന് 18.23 കോടി രൂപയായി.പ്രവർത്തന മാർജിൻ 6.04 ശതമാനത്തിൽ നിന്ന് 10.76 ശതമാനമായി ഉയർന്നു. ഓട്ടോമൊബൈൽ വിപണിയിൽ എല്ലാത്തരം പുതിയ വാഹനങ്ങൾക്ക് ഡിമാൻറ്റ് വർധിക്കുന്നതിനാൽ 2022 -23 ൽ വരുമാനത്തിൽ 20-30 % വർധനവ് പ്രതീക്ഷിക്കുന്നു. 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 41 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
  • മാരുതി, ഫോക്സ് വേഗൻ, മഹീന്ദ്ര, ടൊയോട്ട എന്നിവർ പുതിയ മോഡലുകൾ ഇറക്കിയത് ലുമാക്സിന് നേട്ടമായി. പ്രമുഖ വാഹന ഉൽപ്പാദകരുമായി നല്ല ബന്ധം നില നിർത്തുന്നതിനാൽ ലുമാക്സിന് തുടർന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്.
  • ഒരു വിഭാഗത്തെയും കൂടുതലായി ആശ്രയിക്കാത്ത ബിസിനസ് മോഡലാണ് ലുമാക്സ് പിന്തുടരുന്നത്. മൊത്തം ബിസിനസിൻ റ്റെ 38 % ഇരു ചക്ര വാഹനങ്ങളുടെ ഘടകങ്ങളിൽ നിന്നും, 24 % പാസഞ്ചർ വാഹനങ്ങളിൽ നിന്നും, 8 % വാണിജ്യ വാഹനങ്ങൾ എന്നിങ്ങനെയാണ് ലഭിക്കുന്നത്.
  • നിലവിൽ 600 കോടി രൂപയുടെ ഓർഡറുകൾ ഉണ്ട്. പ്രമുഖ വാഹന നിർമാതാക്കളുടെ ഘടകങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന പദവി ലുമാക്സിന് ലഭിച്ചിട്ടുണ്ട്.
  • വൈദ്യുത വാഹനങ്ങളുടെ പ്രചാരം വർധിക്കുന്നതോടെ എൽ ഇ ഡി ലൈറ്റുകളുടെ ഡിമാൻറ്റ് വർധിക്കും. പ്ലാസ്റ്റിക്ക് ഭാഗങ്ങൾ നിർമിക്കാനായി ബജാജ്, ഹോണ്ട എന്നിവരുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ചേസിസ് നിർമിക്കാൻ കെ ടി എമ്മിൽ (ബജാജ് ആട്ടോ വിഭാഗം) നിന്ന് ഓർഡർ ലഭിച്ചിട്ടുണ്ട്.
  • ഓട്ടോമോട്ടീവ് വിപണിയിലെ വളർച്ച, ഘടകങ്ങളുടെ ഡിമാൻറ്റ് വർദ്ധനവ്, മികച്ച ഓർഡർ ബുക്ക് എന്നിവയുടെ പിൻബലത്തിൽ ലുമാക്സ് ഓട്ടോയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 356 രൂപ

നിലവിൽ 286 ട്രെൻഡ് ബുള്ളിഷ്

(Stock Recommendation by Sharekhan by BNP Paribas)


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News