ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് നൽകുന്ന കമ്പനിയുടെ ഓഹരികൾ വാങ്ങാം

നിലവിൽ 43,343 കോടി രൂപയുടെ ഓർഡർ, വരുമാനത്തിൽ 10.5 % സംയുക്ത വാർഷിക വളർച്ച

Update:2022-09-16 10:54 IST

Photo : Mazagon Dock Shipbuilders Limited / Facebook

  • 1774 ൽ മുംബൈയിൽ മസഗോൺ നൗകാശയത്താവളം (dock) സ്ഥാപിക്കപ്പെട്ടു. 1934 ൽ ഇത് സ്വകാര്യ കമ്പനിയായി, തുടർന്ന് 1960 ൽ കേന്ദ്ര സർക്കാർ ഈ സംവിധാനം ഏറ്റെടുത്തതോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (Mazagon Dock Ship Builders) എന്ന പൊതുമേഖല കമ്പനിയായി മാറി. മസഗോൺ ഡോക്ക് കമ്പനി 1960 ന് ശേഷം 800 കപ്പലുകൾ, 26 യുദ്ധ കപ്പലുകൾ എന്നിവ നിർമിച്ചിട്ടുണ്ട്
  • കപ്പൽ നന്നാക്കുന്ന ചെറിയ സംരംഭമായി തുടങ്ങിയ കമ്പനി ഇപ്പോൾ കപ്പൽ നിർമാണം, അന്തർ വാഹിനികളുടെ നിർമാണം എന്നിവയാണ് പ്രധാനമാണ് നടത്തുന്നത്. ആഗസ്റ്റ് 2022 ൽ കൈവശമുള്ളത് 43,343 കോടി രൂപയുടെ ഓർഡറുകൾ. 2012 -13 മുതൽ 2021 -22 കാലയളവിൽ വരുമാനത്തിൽ 10.5 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചു. അറ്റാദായത്തിൽ 3.9 % വർധന രേഖപ്പെടുത്തി.
  • ഇന്ത്യൻ നാവിക സേന അന്തർവാഹിനികൾ, നശീകരണ ഉപകരണങ്ങൾ (destroyers), യുദ്ധ കപ്പലുകൾ തുടങ്ങിയവക്കായി 1.8 ലക്ഷം കോടി രൂപയാണ് ചെലവിടാൻ ഉദ്ദേശിക്കുന്നത്. പ്രതിരോധ മേഖലയിൽ ഉപയോഗിക്കാനായി 1238 ഘടകങ്ങൾ, സഹ സംവിധാനങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങൾക്കായി ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടികൾ എടുത്തു വരുന്നു. ഇത്തരം നയങ്ങൾ മസഗോൺ ഡോക്ക് കമ്പനിക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുകയാണ്.
  • കേന്ദ്ര സർക്കാർ 2022 -23 ലെ ബജറ്റിൽ പ്രതിരോധത്തിന് ഉള്ള മൂലധന ചെലവ് 1.52 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ നാവിക സേനക്ക് വേണ്ടി നശീകരണ ഉപകരണങ്ങളും, അന്തർ വഹാനികളും നിർമിച്ചു നൽകുന്ന ഒരേ ഒരു കമ്പനിയാണ് മസഗോൺ ഡോക്ക്.
  • 2022-23 ആദ്യ പാദത്തിൽ അറ്റ വിറ്റു വരവ്‌ 2230.30 കോടി രൂപയായി, അറ്റാദായം 224.78 കോടി രൂപ. 2022 -23 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 18 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു അന്തർവാഹിനി കപ്പൽ, ഒരു നശീകരണ ഉപകരണം, ഒരു ഫ്രിഗേറ്റ് (frigate) എന്നിവ ഈ വർഷം നാവിക സേനയ്ക്ക് നിർമിച്ചു നൽകും. നികുതിക്കും പലിശക്കും മുൻപുള്ള മാർജിൻ (EBITDA margin) 7.2 ശതമാനമായി നിലനിർത്താൻ കഴിയും.
  • ഇന്ത്യൻ പ്രതിരോധ ബജറ്റ് വർധനവ്, നാവിക സേനയിൽ നിന്ന് ഉയർന്ന ഡിമാൻഡ്, മസഗോൺ ഡോക്ക് കമ്പനിയുടെ മികച്ച നിർമാണ, സാങ്കേതിക വൈഭവം എന്നിവയുടെ പിൻബലത്തിൽ കമ്പനിയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 560 രൂപ

നിലവിൽ 436 ട്രെൻഡ് ബുള്ളിഷ്

(Stock Recommendation by ICICI Direct)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Tags:    

Similar News