കൂടുതൽ നിർമാണ പദ്ധതികൾ, മികച്ച ബാലൻസ് ഷീറ്റ്, എൻ സി സി ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 56 % വർധനവ്, 40,000 കോടി രൂപയ്ക്ക് മുകളിൽ ഓർഡറുകൾ
- ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ സി സി (NCC Ltd) കഴിഞ്ഞ നാല് പതിറ്റാണ്ടായി 10 വിഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണ്. കെട്ടിടങ്ങൾ, ഭവനങ്ങൾ, വൈദ്യുതി, റെയിൽവേ, വെള്ളം, പരിസ്ഥിതി, ഖനനം തുടങ്ങിയ മേഖലകളിൽ വൻകിട പദ്ധതികൾ നടപ്പാക്കി വരുന്നു.
- 2022 -23 ൽ ആദ്യ പാദത്തിൽ വരുമാനം 56.3 % വർധിച്ച് 2959 കോടി രൂപയായി. അറ്റാദായം 132 % വർധിച്ച് 120 കോടി രൂപയായി. കഴിഞ്ഞ ത്രൈ മാസത്തിൽ 4456 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു.മുംബൈയിൽ 3833 കോടി രൂപയുടെ മലിന ജല സംസ്കരണ പ്ലാൻറ്റ് നടപ്പാക്കാനുള്ള ഓർഡർ ലഭിച്ചതാണ് കഴിഞ്ഞ ത്രൈമാസത്തെ പ്രധാന നേട്ടം. നിലവിൽ മൊത്തം കൈവശമുള്ളത് 40616 കോടി രൂപയുടെ ഓർഡറുകൾ. നടപ്പ് സാമ്പത്തിക വർഷം വിറ്റു വരവിൽ 15 -20 വർധനവ് പ്രതീക്ഷിക്കുന്നു. പുതിയ പദ്ധതികൾ പ്രധാനമായും റെയിൽവേ, നിർമാണം, വെള്ളം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലകളിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്.
- ഉൽപ്പന്ന വില വർധനവ്, സബ് കോൺട്രാക്റ്റിംഗ് ചെലവുകൾ ഉയർന്നത് കൊണ്ട് നികുതിക്കും പലിശക്കും മുൻപുള്ള (EBITDA) മാർജിൻ 1.05 % കുറഞ്ഞ് 9.5 ശതമാനമായി. എന്നാൽ ഉൽപ്പന്ന വിലകൾ ഉയർന്ന നിലയിൽ നിന്ന് താഴ്ന്ന സാഹചര്യത്തിൽ EBITDA മാർജിൻ 10 -10.3 ശതമാന മാകുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്പനിയുടെ പ്രവർത്തന നേട്ടങ്ങൾ
1. അർദ്ധ വാർഷിക അടിസ്ഥാനത്തിൽ അറ്റ വിറ്റ് വരവ് 39.29 % ഉയർന്ന് 6798.71 കോടി രൂപയായി.
2. പ്രവർത്തന ലാഭം - പലിശ അനുപാതം (ത്രൈ മാസ അടിസ്ഥാനത്തിൽ) 2.77 തവണ (2.77 times)
3. പണം നീക്കിയിരിപ്പ് (അർദ്ധ വാർഷികം)-600.53 കോടി രൂപ.
മികച്ച ഓർഡർ ബുക്ക്, ബാലൻസ് ഷീറ്റ്, പദ്ധതികൾ നടപ്പാക്കുന്നതിൽ വേഗതയും, മികവും തുടങ്ങിയ കാരണങ്ങൾ കൊണ്ട് എൻ സി സി യുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy) ലക്ഷ്യ വില -89 രൂപ
നിലവിൽ 75 രൂപ
ബുള്ളിഷ് ട്രെൻഡ്.
(Stock Recommendation by Geojit Financial Services).