ജലവൈദ്യുതിയില്‍ കരുത്തന്‍, പുനരുപയോഗ ഊര്‍ജത്തില്‍ പുതിയ ചുവടുവയ്പ്പുകള്‍; എന്‍എച്ച്പിസി ഓഹരികള്‍ വാങ്ങാം

19300 കോടി രൂപ ചെലവിൽ 2000 മെഗാവാട്ട് സുബൻസിരി ജല വൈദ്യുതി പദ്ധതി നടപ്പാക്കുന്നു, നിരവധി പുതിയ പദ്ധതികൾ

Update: 2022-09-01 04:34 GMT
  • മിനി രത്ന ഒന്നാം വിഭാഗത്തിൽ പെട്ട പൊതുമേഖല കമ്പനിയാണ് എൻ എച്ച് പി സി (NHPC Ltd). ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം. സൗരോർജം, കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം എന്നി മേഖലകളിൽ പുതിയ ചുവടുവയ്‌പുകൾ നടത്തി വരുന്നു.24 വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് മൊത്തം സ്ഥാപിത ഉൾപ്പാദന ശേഷി 7071 മെഗാവാട്ട് ഉണ്ട്
  • 19300 കോടി രൂപ ചെലവിൽ 2000 മെഗാവാട്ട് സുബൻസിരി ലോവർ ജലവൈദ്യുതി പദ്ധതി നടപ്പാക്കി വരുന്നു. 250 മെഗാവാട്ടിന്റെ 8 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. അതിൽ രണ്ടു യൂണിറ്റുകൾ മാർച്ച് 2023 ൽ പ്രവർത്തനം ആരംഭിക്കും. അരുണാച്ചൽ പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയുടെ പോഷക നദിയാണ് സുബൻസിരി. ഇവിടെയാണ് ഈ പ്രധാന ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 2023 ബാക്കി 6 യൂണിറ്റുകളും കമ്മിഷൻ ചെയ്യും. 2024 -2025 പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ഈ പദ്ധതിയിൽ നിന്ന് 1200 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. സുബൻസിരി നദിയിലെ വെള്ളത്തിൻ റ്റെ ഒഴുക്ക് ശക്തമായതിനാൽ 100 കോടിയുടെ അധിക ആദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • അടുത്ത 15 വർഷത്തിൽ എൻ എച്ച് പി സി ലക്ഷ്യമിടുന്നത് 50 ഗിഗാവാട്ട് (Gigawatt) ഉൽപ്പാദന ശേഷിയുള്ള സ്ഥാപനമായി വളരാനാണ്. നിലവിൽ 6 ഗിഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതികൾ നിര്മാണത്തിൻ റ്റെ വിവിധ ഘട്ടങ്ങളിലാണ്.
  • 800 മെഗാവാട്ട് പർബതി-II ജലവൈദ്യുത പദ്ധതിയിൽ കാലതാമസം ഉണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് 2023-24 നാലാം മൂന്നാം പാദത്തിൽ കമ്മിഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
  • പുനരുപയോഗ വൈദ്യതി ഉൾപ്പാദന പദ്ധതികൾക്കായി ധാരണയിൽ എത്തിയിട്ടുണ്ട്. രാജസ്ഥാൻ സർക്കാരിന് വേണ്ടി 10 ഗിഗാവാട്ട്, ഹിമാച്ചൽ പ്രദേശ് (500 മെഗാവാട്ട്), നേപ്പാളിൽ രണ്ടു പദ്ധതികൾ എന്നിങ്ങനെ യാണ് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ടാറ്റ പവറിന് വേണ്ടി ഫ്ലോട്ടിംഗ് സൗരോർജ പദ്ധതി (88 മെഗാ വാട്ട്) നടപ്പാക്കും.
  • 2022 -23 ൽ ഒന്നാം പാദത്തിൽ അറ്റാദായം മുൻ ത്രൈമാസത്തെക്കാൾ 15 % വർധിച്ച് റെക്കോർഡ് 1050 കോടി രൂപയായി.
  • വില വരുമാന അനുപാതത്തിൻ റ്റെ (price earnings ratio) 8.7 ഇരട്ടി നിലയിലാണ് ഓഹരി വില, ആദായ വർധനവ് (dividend yield ) 5.4 %.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -46 രൂപ
നിലവിൽ 38 Bullish
(Stock Recommendation by ICICI Securities )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




Tags:    

Similar News