മികച്ച ആദായം, കൂടുതൽ റീറ്റെയ്ൽ മാളുകൾ നിർമിക്കാൻ പദ്ധതി; ദി ഫീനിക്സ് മിൽസ് ഓഹരികൾ വാങ്ങാം

മാളുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഫീനിക്‌സ്

Update:2022-10-10 09:57 IST
  • മുംബൈയില്‍ 1905 ല്‍ ടെക്‌സ്‌ടൈല്‍ കമ്പനിയായി ആരംഭിച്ച ദി ഫീനിക്‌സ് മില്‍സ് (The Phoenix Mills) നിലവില്‍ ഇന്ത്യയിലെ പ്രമുഖ റീറ്റെയ്ല്‍ മാളുകള്‍ നിര്‍മിച്ച് വാടകക്ക് നല്‍കുന്ന പ്രമുഖ കമ്പനിയാണ്.
  • രാജ്യത്തെ പ്രമുഖ നഗരങ്ങളിലായി 7 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 9 മാളുകള്‍ കമ്പനി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതു കൂടാതെ 6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ റീറ്റെയ്ല്‍ മാളുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഫീനിക്‌സ്.
  • 2022 മേയ് മാസം കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ് മെന്റ്റ് ബോര്‍ഡുമായി ചേര്‍ന്ന് ഒരു റീറ്റെയ്ല്‍ കേന്ദ്രം കൊല്‍ക്കത്തയിലെ ആലിപ്പൂരില്‍ സ്ഥാപിക്കാന്‍ ഫീനിക്‌സ് ധാരണയിലെത്തിയിരുന്നു. കാനഡ കമ്പനി 49 % ഓഹരി പങ്കാളിത്തത്തോടെ 560 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 2024 ല്‍ പൂര്‍ത്തീകരിക്കുന്ന മാളിന് ഒരു ദശലക്ഷം ചതുരശ്ര അടിയോളം വലുപ്പമുണ്ടാകും. നടപ്പ് സാമ്പത്തിക വര്‍ഷം (2022-23) വാടക ഇനത്തില്‍ 1370 കോടി രൂപയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
  • ഇന്‍ഡോര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ രണ്ട് മാളുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. 2023 -24 ല്‍ പൂനെ,ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മാളുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വാടക വരുമാനത്തില്‍ 17 % വളര്‍ച്ച ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. 2022 -23 ആദ്യ പാദത്തില്‍ മൂലധന ചെലവ് 273.9 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 181 % വര്‍ധിച്ച് 574.4 കോടി രൂപയായി. 2026ല്‍ ഫീനിക്‌സിന് കീഴിലുള്ള
  • മൊത്തം മാള്‍ വിസ്തൃതി 13 ദശലക്ഷം ചതുരശ്ര അടിയായി വര്‍ധിക്കും. മാളുകള്‍ക്ക് പുറമെ വാണിജ്യ, ഹോസ്പിറ്റാലിറ്റി, ഭവന പദ്ധതികളില്‍ നിന്നും മികച്ച ആദായം നേടാന്‍ ഫീനിക്‌സിന് സാധിക്കുന്നുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1638 കോടി രൂപ
ട്രെൻഡ് ബുള്ളിഷ് നിലവിൽ 1452.
(Stock Recommendation by ICICI Securities)



Tags:    

Similar News