ഇപ്പോള്‍ നിക്ഷേപിക്കാം ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയില്‍
ഈയാഴ്ചയിലെ നേട്ട സാധ്യതയുള്ള ഓഹരി നിര്‍ദേശിക്കുന്നത് അക്യുമെന്‍ കാപ്പിറ്റലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍
ഈയാഴ്ച നിക്ഷേപകര്‍ക്കായി ഞങ്ങള്‍ നിര്‍ദേശിക്കുന്നത് ടാറ്റ കെമിക്കല്‍സാണ്. ബേസിക് കെമിസ്ട്രി, സ്‌പെഷാലിറ്റി കെമിസ്ട്രി മേഖലയില്‍ താല്‍പ്പര്യങ്ങളുള്ള ആഗോള കമ്പനിയാണിത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സോഡാ ആഷ് നിര്‍മാതാക്കളും ആറാമത്തെ വലിയ ബൈ കാര്‍ബണേറ്റ് ഉല്‍പ്പാദകരുമാണ് ടാറ്റ കെമിക്കല്‍സ്. കെമിക്കല്‍ പ്രൊഡ്യൂസേഴ്‌സിന്റെ പ്രധാന അസംസ്‌കൃത വസ്തുവാണ് സോഡ ആഷ്. മെഡിക്കല്‍, ഫാര്‍മ മേഖലയില്‍ ഉപയോഗിക്കുന്ന അന്റാസിഡാണ് സോഡിയം ബൈകാര്‍ബണേറ്റ്. ഇന്‍ഡസ്ട്രിയല്‍ സോള്‍ട്ട്, അനിമല്‍ സോള്‍ട്ട്, മറൈന്‍ കെമിക്കല്‍സ്, ക്ലോറിന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, കാസ്റ്റിക് സോഡ എന്നിവയാണ് മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍. റാലീസ് ഇന്ത്യ എന്ന ഉപകമ്പനിയിലൂടെ വിള സംരംക്ഷണ രംഗത്തും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായി കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ വ്യാപിച്ചുകിടക്കുന്നു.