അഫോഡബിള്‍ ഹൗസിംഗ് രംഗത്ത് മികച്ച വളര്‍ച്ച, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത

ഈ ഓഹരി ഡിസംബര്‍ 19ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 833 രൂപയിലെത്തി

Update:2024-01-16 13:22 IST

Image by Canva

പ്രമുഖ ഭവന വായ്പാ കമ്പനിയായ പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് (PNB Housing Finance Ltd) റീറ്റെയ്ല്‍ വായ്പകളുടെ വിഭാഗത്തില്‍ ശക്തമാകുന്നതിന് ഒപ്പം അഫോഡബിള്‍ ഹൗസിംഗ് ബിസിനസില്‍ പ്രത്യേകവിഭാഗവും രൂപീകരിച്ചു. 100 ശാഖകളാണ് അതിനായി പ്രവര്‍ത്തിക്കുന്നത്. ഇത് മാര്‍ച്ച് 2024 ഓടെ 160 ശാഖകൾ ആക്കുകയാണ് ലക്ഷ്യം.

ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 ജൂണ്‍ 6ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വിലyaaya 618 രൂപ ഭേദിച്ച് ഡിസംബര്‍ 19ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 833 രൂപയിലെത്തി. തുടര്‍ന്ന് ലാഭമെടുപ്പ് മൂലം വിലയിടിവുണ്ടായി.

ഓഹരിയുടെ സവിശേഷതകള്‍

1. റീറ്റെയ്ല്‍, അഫോഡബിള്‍ വായ്പകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള തന്ത്രമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈക്കൊണ്ടത്. കോര്‍പ്പറേറ്റ് വായ്പകള്‍ മൊത്തം വായ്പയുടെ 4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

2. അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ ഡിസംബര്‍ 2023 കണക്കുകള്‍ പ്രകാരം 1000 കോടി രൂപ വായ്പയായി നല്‍കി. 2026 മാര്‍ച്ചില്‍ 7,000 കോടി രൂപയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു (റീറ്റെയ്ല്‍ വായ്പകളുടെ 8 ശതമാനം).

3. പി.എന്‍.ബി ഹൗസിംഗിന് ഫണ്ട് ആവശ്യമുള്ളപ്പോള്‍ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ചു നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ നിന്ന് രണ്ട് മുതല്‍ 2.2 ശതമാനം വരെ കുറവ് പലിശയില്‍ കടം എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് അറ്റ പലിശ മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അറ്റ പലിശ മാര്‍ജിന്‍ അടുത്ത രണ്ടു വര്‍ഷത്തില്‍ 0.20% വര്‍ധിച്ച് 4.4 ശതമാനമാകും.

4. റീറ്റെയ്ല്‍ വായ്പകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.7 ശതമാനം, കോര്‍പ്പറേറ്റ് വായ്പകളുടെ 2.9 ശതമാനം. ഇത് രണ്ടും മുന്‍വര്‍ഷത്തെക്കാള്‍ കുറവാണ്. ആസ്തിയില്‍ നിന്നുള്ള ആദായം മെച്ചപ്പെടും. 2024-25 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 18 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

5. മൊത്തം ശാഖകളുടെ എണ്ണം മാര്‍ച്ച് 2024ല്‍ 300 ആയി വര്‍ധിപ്പിക്കും. 2022 ഒക്ടോബര്‍ മുതല്‍ പുതിയ നേതൃനിര സീനിയര്‍, മധ്യ വിഭാഗത്തില്‍ വന്നതോടെ കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെട്ടിട്ടുണ്ട്.

6. ഇന്ത്യ റേറ്റിംഗ്സ് പി.എന്‍.ബി ഹൗസിംഗിന് നല്‍കുന്ന ക്രെഡിറ്റ് റേറ്റിംഗ് A++ ആയി ഉയര്‍ത്തിയത് കൊണ്ട് 0.15% മുതല്‍ 0.20% കുറഞ്ഞ നിരക്കില്‍ വായ്പകള്‍ ലഭ്യമായേക്കും.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 1025 രൂപ

നിലവില്‍ - 815.65 രൂപ

Stock Recommendation by Motilal Oswal Financial Services


(Equity investing is subject to market risk. Always do your own research before investing)


Tags:    

Similar News