ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായി പ്രസ്റ്റീജ് എസ്റ്റേറ്റ്, ഓഹരികൾ വാങ്ങാം

നിലവിൽ 29 പദ്ധതികൾ നടപ്പാക്കുന്നു, മൊത്തം വിസ്‌തീർണം 46 ദശലക്ഷം ചതുരശ്ര അടി, പ്രീ-സെയിൽസ് വളർച്ച 230 %

Update: 2022-09-19 01:45 GMT
  • ബാംഗ്ളൂരിൽ 1986 ൽ പങ്കാളിത്ത റിയൽ എസ്റ്റേറ്റ് സംരംഭമായി തുടങ്ങിയ പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജെക്ടസ്, 1997 സ്വകാര്യ കമ്പനിയായി, തുടർന്ന് 2009 ൽ പബ്ളിക് ലിമിറ്റഡ് കമ്പനിയായി (Prestige Estates Projects Ltd). ബാംഗ്ളൂർ, ഹൈദരാബാദ് എന്നി നഗരങ്ങളിൽ നടപ്പാക്കിയ പദ്ധതികളിലൂടെ അതിവേഗം വളർന്ന പ്രസ്റ്റീജ് എസ്റ്റേറ്റ് കമ്പനി നിലവിൽ 8 നഗരങ്ങളിൽ ഭവന, വാണിജ്യ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതു വരെ നടപ്പാക്കിയത് 271 പദ്ധതികൾ, മൊത്തം വിസ്തീർണം 151 ദശലക്ഷം ചതുരശ്ര അടി.
  • 2021-22 ൽ ബുക്കിംഗ് മൂല്യത്തിൻ റ്റെ (booking value) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനി.
  • 2022 -23 ആദ്യ പാദത്തിൽ പ്രീ സെയിൽസ് ([പദ്ധതി പൂർത്തിയാകുന്നതിനു മുൻപുള്ള വിൽപന) 230 % വർധിച്ച് 3.6 ദശലക്ഷം ചതുരശ്ര അടിയായി. പ്രീ സെയിൽസ് വരുമാനം 310 % വർധിച്ച് 3012 കോടി രൂപയായി.
  • നിലവിൽ 29 പദ്ധതികൾ നടപ്പാക്കുന്നുണ്ട്, മൊത്തം വിസ്തീർണം 40.3 ദശലക്ഷം ചത്രുസശ്ര അടി. ഇത് കൂടാതെ 31 പുതിയ പദ്ധതികൾ ആരംഭിക്കുന്നുണ്ട്, മൊത്തം വിസ്തീർണം 60 ദശലക്ഷം ചതുരശ്ര അടി. ഇത് നടപ്പാകുന്നതോടെ സ്വതന്ത്ര ക്യാഷ് ഫ്ലോ 20,000 കോടി രൂപയാകും.
  • 3 ദശലക്ഷം ചതുരശ്ര അടി വാടകക്ക് നൽകിയതിലൂടെ 250 കോടി രൂപയാണ് 2021 -22 ലഭിച്ചത്. ബാംഗ്ളൂരും, മുംബൈയിലും, കൊച്ചിയിലും നടപ്പാക്കുന്ന പദ്ധതികൾ 2 -3 വർഷത്തിൽ പൂർത്തിയാകുമ്പോൾ വാർഷിക വാടക വരുമാനം 1000 കോടി രൂപയായി ഉയരും. ലീസ് (lease) ബിസിനസിൽ EBITDA മാർജിൻ 70 ശതമാനമാണ് എന്നാൽ ഭവന പദ്ധതികളിൽ 17 ശതമാനവും. കൂടുതൽ ലീസ് പദ്ധതികൾ നടപ്പാക്കുന്നതിലൂടെ 3000 കോടി രൂപയുടെ വാർഷിക വരുമാനം നേടാനുള്ള സാധ്യത ഉണ്ട്.
  • ഹോസ്പിറ്റാലിറ്റി, പ്രോപ്പർട്ടി മാനേജ് മെൻറ്റ് ബിസിനസിൽ നിന്നും മൊത്തം വരുമാനത്തിൻ റ്റെ 12 % ലഭിക്കുന്നുണ്ട്. നിലവിൽ 9 പദ്ധതികൾ ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ഉണ്ട്, മൊത്തം വിസ്തീർണം 4 ദശലക്ഷം ചതുരശ്ര അടി.
  • അറ്റ കടം അനുപാതം 0.35 -ായി കുറച്ചിട്ടുണ്ട്, കടം-ഓഹരി അനുപാതം 0.5 -ായി കുറഞ്ഞു. 2500 കോടി രൂപക്ക് അഫോർഡബിൾ ഹൗസിംഗ് പദ്ധതികൾ എച്ച് ഡി എഫ് സി കാപിറ്റലുമായി സഹകരിച്ച് നടപ്പാക്കും.
  • വടക്കേ ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നുണ്ട്,കൊച്ചിയിലെയും, ബാംഗ്ളൂരിലെയും മാളുകൾ ഈ സാമ്പത്തിക വർഷം പ്രവർത്തന സജ്ജമാകും. മൊത്തം വാടക വരുമാനം ഒരു വർഷത്തിൽ 180 കോടി രൂപ പ്രതീക്ഷിക്കുന്നു.
  • മികച്ച ബാലൻസ് ഷീറ്റ്, അതിവേഗത്തിലുള്ള ബിസിനസ്‌ വ്യാപനം, കൂടുതൽ വാടക വരുമാനം, വർധിക്കുന്ന ഭവന ഡിമാൻഡ് തുടങ്ങിയ കാരണങ്ങളാൽ പ്രസ്റ്റീജ് എസ്റ്റേറ്റ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 611 രൂപ

നിലവിൽ 460 ട്രെൻഡ് ബുള്ളിഷ്

(Stock Recommendation by Geojit Financial Services)


Tags:    

Similar News