സ്‌പോര്‍ട്‌സ് പാദരക്ഷകള്‍ക്ക് ഊന്നല്‍; ഈ പാദരക്ഷ കമ്പനി ഓഹരിയുടെ നീക്കം എങ്ങോട്ട്?
അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞു, ബി.ഐ.എസ് മാനദണ്ഡങ്ങള്‍ ഉലച്ചു
1976ല്‍ പ്രവര്‍ത്തനം ആരംഭിച്ച പാദരക്ഷകള്‍ നിര്‍മിക്കുന്ന റിലാക്സോ ഫൂട്ട് വെയര്‍ (Relaxo Footwear) എന്ന സ്ഥാപനത്തിന് നിലവില്‍ 9 ഉത്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. 10.5 ലക്ഷം പാദരക്ഷകള്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ പാദരക്ഷ വിപണിയില്‍ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്/BIS) മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത് കര്‍ശനമാക്കിയതിനെ തുടര്‍ന്നു കമ്പനിയുടെ വളര്‍ച്ച മിതപ്പെട്ടു. കൂടാതെ അടഞ്ഞ പാദരക്ഷകള്‍ (closed footwear) വിഭാഗത്തില്‍ വില്‍പ്പന കുറഞ്ഞതും കമ്പനിയുടെ വരുമാന വളര്‍ച്ചയെ ബാധിച്ചു.
1. 2023-24ല്‍ വരുമാനം 2 ശതമാനം ഇടിഞ്ഞ് 747 കോടി രൂപയായി. അറ്റാദായം 3 ശതമാനം കുറഞ്ഞ് 61 കോടി രൂപയായി. അടഞ്ഞ പാദരക്ഷകളില്‍ വില്‍പ്പന കുറഞ്ഞതും ജനുവരി മുതല്‍ ബി.ഐ.എസിൻ്റെ ഗുണനിലവാര ചട്ടങ്ങൾ വന്നതും ബിസിനസ് വളര്‍ച്ചയെ ബാധിച്ചു.
2. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 12 ശതമാനം, അറ്റാദായത്തില്‍ 28 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
3. സ്‌പോര്‍ട്‌സ് പാദരക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്നതും അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവും കമ്പനിയുടെ ഭാവി വളര്‍ച്ചയെ സഹായിക്കും. 2024-25ല്‍ വരുമാനത്തില്‍ ഇരട്ടയക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നു. മൊത്തം മാര്‍ജിന്‍ 58-60 ശതമാനം നേടാന്‍ സാധിച്ചേക്കും. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA marjin) 15-16 ശതമാനം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
4. കമ്പനിയുടെ സ്പാര്‍ക്‌സ് (Sparx) ബ്രാന്‍ഡ് മികച്ച വളര്‍ച്ച കൈവരിച്ചു. അതില്‍ നിന്നുള്ള വരുമാനം 1,100 കോടി രൂപയായി. തുറന്ന പാദരക്ഷ (open footwear) വിഭാഗത്തില്‍ വില്‍പ്പന വര്‍ധിച്ചത് കൊണ്ട് കമ്പനിയുടെ വരുമാന ഇടിവ് തടയാന്‍ സാധിച്ചു.
5. പാദരക്ഷകളുടെ ഇറക്കുമതി കുറയുന്നത് ആഭ്യന്തര ഉത്പാദകര്‍ക്ക് നേട്ടമാകും. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പാദരക്ഷകള്‍ക്ക് പ്രാധാന്യം നല്‍കിയതും വിപണിക്ക് നേട്ടമാകും.
6. ജി.ഡി.പി വളര്‍ച്ച കൂടുന്നത് അനുസരിച്ച് ബ്രാന്‍ഡഡ്, പ്രീമിയം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നത് റിലാക്സോ കമ്പനിക്ക് അനുഗ്രഹമാകും.
7. നിലവില്‍ കമ്പനിക്ക് 65 ശതമാനം ഉത്പാദന ശേഷി വിനിയോഗം സാധ്യമാകുന്നുണ്ട്. ഭാവി വികസനത്തിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
8. ബി.ഐ.എസ് മാനദണ്ഡം നടപ്പാക്കുന്നതോടെ നിലവാരം കുറഞ്ഞ തുറന്ന പാദരക്ഷകളുടെ ഇറക്കുമതി കുറയും. ഇത് ഇന്ത്യന്‍ ബ്രാന്‍ഡഡ് വളര്‍ച്ചക്ക് സഹായകരമാകും.
2023 ആഗസ്റ്റ് 11ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 974 രൂപയില്‍ ഓഹരി വില എത്തി. ഇപ്പോള്‍ ഈ ഓഹരിയില്‍ 2025-26ല്‍ പ്രതീക്ഷിക്കുന്ന പ്രതിയോഹരി വരുമാനത്തെക്കാള്‍ 64 ഇരിട്ടിയിലാണ് വ്യാപാരം നടക്കുന്നത്. വില വരുമാന അനുപാതം ( PE -105). അതിനാല്‍ ഇനി വില കുറയാനാണു സാധ്യത.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : ന്യുട്രല്‍ (Neutral)
ലക്ഷ്യ വില- 790 രൂപ
നിലവില്‍ വില- 832.90
Stock Recommendation by Motilal Oswal Financial Services.