ഓഹരി വിലയില്‍ മുന്നേറ്റ സാധ്യതയുമായി റൂട്ട് മൊബൈല്‍
കോഡിംഗ് ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചാറ്റ് ബോട്ട്, പുതിയ വിപണികളിലേക്കും പ്രവേശിച്ചു
സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ആശയ വിനിമയ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് മുംബൈ ആസ്ഥാനമായി 2004 ല്‍ ആരംഭിച്ച റൂട്ട് മൊബൈല്‍ (Route Mobile Ltd). കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബിസിനസ് വളര്‍ച്ചയും ഭാവി വളര്‍ച്ചാ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ഓഹരി വിലയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട്. ഓഹരിക്ക് കരുത്ത് പകരുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. 2022 -23 ല്‍ നൂതന സേവനങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ രാജ്യങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. കോഡിങ് ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചാറ്റ് ബോട്ട് വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു. ഇകോമേഴ്സ്- സാമ്പത്തിക- റീറ്റെയ്ല്‍ രംഗത്തുള്ള കമ്പനികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ തിരിച്ചറിയല്‍, സുരക്ഷ സംവിധാനം എന്നിവ പുറത്തിറക്കി. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പുതിയ ഓര്‍ഡറുകള്‍ നേടി. ആദ്യമായി സൗദി അറേബ്യന്‍ വിപണിയിലേക്കും പ്രവേശിച്ചു.
2. 2022-23 ല്‍ മൊത്തം വരുമാനം 3,569.2 കോടി രൂപ. 2019-20 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 55 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു. 2022-23 ല്‍ നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 456.6 കോടി രൂപ. 2019-20 മുതല്‍ 2022 -23 വരെയുള്ള കാലയളവില്‍ EBITDA ല്‍ 66 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചു.
3. ബിസിനസ് ഇ-മെയില്‍ അയക്കാനുള്ള സെന്‍ഡ് ക്ലീന്‍ എന്ന സോഫ്റ്റ്വെയര് സംവിധാനത്തിന് ഇന്ത്യ, ബംഗ്ലാദേശ്, മധ്യ കിഴക്കന്‍ രാജ്യങ്ങള്‍, ശ്രീലങ്ക, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട്.
4. നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചാണ് കമ്പനി മുന്നേറാന്‍ ശ്രമിക്കുന്നത്. 2022-23 ല്‍ പുതിയ ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം വര്‍ധിച്ചു. അന്താരാഷ്ട്ര സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച് കൂടുതല്‍ ആദായം നേടാന്‍ ശ്രമിക്കുകയാണ്.
5. 2023-24 കാലയളവില്‍ വരുമാനത്തില്‍ 18 ശതമാനം സംയുക്ത വളര്‍ച്ച പ്രതീക്ഷിക്കുന്നു. പ്രതിയോഹരി ആദായം 19 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കരുതുന്നു. മാര്‍ച്ച് അവസാനം അറ്റ ക്യാഷ് ബാലന്‍സ് 737 കോടി രൂപ കമ്പനിക്ക് ഉണ്ട്.
6. 2022-23 ല്‍ ഒരു ഓഹരിക്ക് 11 രൂപ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കി. ഓഹരി തിരിച്ചു വാങ്ങുന്നതിന് കമ്പനി 120 കോടി രൂപ ചെലവാക്കി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില : 1,735 രൂപ,
നിലവില്‍ വില: 1,471 രൂപ.
Stock Recommendation by HDFC Securities.
(Equity investing is subject to market risk. Always do your own research before Investing)