കയറ്റുമതിയില്‍ വര്‍ധന, ഈ ഓട്ടോ എന്‍ജിനീയറിംഗ് കമ്പനി ഓഹരി മുന്നേറാം

ഡിഫന്‍സ്, എറോസ്‌പേസ് രംഗത്തേക്കും കടന്ന കമ്പനി വൈദ്യുത വാഹനങ്ങള്‍ക്കും ഘടകങ്ങള്‍ നിര്‍മിക്കുന്നു

Update:2023-12-21 17:28 IST

Image by Canva

നാലു പതിറ്റാണ്ടായി ഓട്ടോമൊബൈല്‍, ഓട്ടോമൊബൈല്‍ ഇതര കമ്പനികള്‍ക്ക് എന്‍ജിനീയറിംഗ് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് സന്‍സെരാ എന്‍ജിനീയറിംഗ് (Sansera Engineering). സെപ്റ്റംബര്‍ 2021ല്‍ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) പൂര്‍ത്തിയാക്കി ലിസ്റ്റ് ചെയ്ത് കമ്പനിയാണ്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടത് ഓഹരിയിലും പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനത്തില്‍ 9% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു (692.9 കോടി രൂപ). 1,930 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതില്‍ 58% വിദേശത്തു നിന്നാണ്. പുതിയ ഓര്‍ഡറുകളില്‍ പകുതിയിലധികം വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കാനാണ്.
2. ഏറോസ്‌പേസ്, ഡിഫന്‍സ് രംഗത്ത് നിന്ന് 121 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ബോയിംഗ്, എയര്‍ബസ് തുടങ്ങിയ കമ്പനികളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചത് കൊണ്ട് ബംഗളൂരുവില്‍ പുതിയ നിര്‍മാണ കേന്ദ്രം ആരംഭിച്ചു. 130 കോടി രൂപ ചെലവില്‍ 10 ഏക്കറില്‍ സ്ഥാപിച്ച കേന്ദ്രത്തില്‍ രണ്ടില്‍ മൂന്ന് ഭാഗം ശേഷിയും ഏയ്റോ സ്‌പേസ് ബിസിനസിന് ഉപയോഗപ്പെടുത്തും.
3. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ അറ്റാദായത്തില്‍ 30%, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ (EBITDA) 21% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധ്യത ഉണ്ട്. EBITDA മാര്‍ജിന്‍ 16 ശതമാനത്തില്‍ നിന്ന് 18-19% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. ഗുണനിലവാരത്തിന്റെയും കാര്യക്ഷമതയുടെയും അംഗീകാരമായി സെപ്റ്റംബര്‍ പാദത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്, ഫാനുക്ക് റോബോട്‌സ്, വോള്‍വോ ഐഷര്‍ പവര്‍ ട്രെയിന്‍ തുടങ്ങിയ കമ്പനികളുടെ അവാര്‍ഡുകള്‍ ലഭിച്ചു.
5. ഇന്ത്യന്‍ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ ശക്തമായ വളര്‍ച്ച ഉള്ളത് കൊണ്ട് ഓട്ടോ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് നല്ല കാലമാണ്.

6. മികച്ച ക്യാഷ് ഫ്‌ളോ, പുതിയ ഓര്‍ഡറുകള്‍, കയറ്റുമതി വര്‍ധിപ്പിക്കാനുള്ള സാധ്യത എന്നിവയുടെ പിന്‍ബലത്തോടെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1,210 രൂപ
നിലവില്‍ വല - 985 രൂപ

വിപണി മൂല്യം - 5,270 കോടി രൂപ

Stock Recommendation by Axis Securities. 

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News