ഐടി, ഡിജിറ്റല്‍ സേവനങ്ങളില്‍ മികവ്, സൊണാറ്റ സോഫ്റ്റ്‌വെയര്‍ ഓഹരികള്‍ വാങ്ങാം
മൈക്രോസോഫ്റ്റ് പ്ലാറ്റ് ഫോമില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി പുതിയ വിപണികള്‍ കണ്ടെത്തി സൊണാറ്റ
ഐ ടി, ഡിജിറ്റല്‍ സേവന രംഗത്ത് ആഗോള സാന്നിധ്യം ഉറപ്പിച്ച് വളര്‍ച്ചയുടെ പുതിയ ചുവടുകള്‍ വെച്ച് മുന്നേറുകയാണ് സൊണാറ്റ സോഫ്റ്റ്വെയര്‍ (Sonata Software Ltd). മൈക്രോസോഫ്ട് പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ വൈവിധ്യമാര്‍ന്ന വ്യവസായങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കി വരുകയുണ് സൊണാറ്റ.
ജൂലൈ 2021 ല്‍ സ്കെയിലബിള്‍ ഡാറ്റ സിസ്റ്റംസ് എന്ന ആസ്‌ട്രേലിയന്‍ കമ്പനിയെ ഏറ്റെടുത്തു. ഉല്‍പ്പന്ന വ്യാപാരവും -കാര്‍ഷിക ഉല്‍പാദന മേഖലക്ക് ഐ ടി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് സ്‌കാലബിള്‍ ഡാറ്റ. ഇത് കൂടാതെ അമേരിക്കന്‍ കമ്പനിയായ എന്‍കോര്‍ സോഫ്റ്റ്വെയര്‍ സര്‍വീസസ് എന്ന കമ്പനിയെ യും ഏറ്റെടുത്തു.
2021-22 ല്‍ വരുമാനത്തില്‍ 18% വളര്‍ച്ച കൈവരിച്ച് 203 ദശലക്ഷം ഡോളര്‍ നേടി. പദ്ധതികള്‍ നടപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയ സൊണാറ്റ ഇനി വിപണനത്തിനും ഊന്നല്‍ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിനായി ശക്തമായ സെയില്‍സ് ടീമിനെ രൂപീകരിക്കുകയാണ്.
സേവന വിതിരണത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന സൊണാറ്റ അത് പരിഹരിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സൊണാറ്റയുടെ ഐ ടി ബിസിനസില്‍ 73 % ഓഫ്ഷോര്‍ സേവനങ്ങളാണ്, അതിലെ ഉല്‍പാദന ക്ഷമതയും വർധിച്ചിട്ടുണ്ട്.
2021-22 മുതല്‍ 2023-24 കാലയളവില്‍ ഐ ടി സേവനങ്ങളില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 21.4 ശതമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വേതന വര്‍ധനവും മറ്റ് ചെലവുകളും വര്‍ധിച്ചത് കൊണ്ട് 2021 -22 നാലാം പാദത്തില്‍ മാര്‍ജിന്‍ ഒരു ശതമാനം ഇടിഞ്ഞ് 23 ശതമാനായി. ആഭ്യന്തര ഐ ടി ബിസിനസില്‍ ശക്തമായ വളര്ച്ച പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില: 1020 രൂപ
നിലവില്‍: 640.10 രൂപ
(Stock Recommendation by Anand Rathi Stock & Share Brokers)
(ഇതൊരു ധനം ഓഹരി നിര്‍ദേശമല്ല)