മൈക്രോഫിനാന്‍സ് രംഗത്ത് മികച്ച വളര്‍ച്ച, ഈ ഓഹരി മുന്നേറാം
ശാഖകളുടെയും ഉപഭോക്താക്കളുടെയും എണ്ണത്തില്‍ വര്‍ധന
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ 1998ല്‍ സ്ത്രീ ശാക്തീകരണത്തിനായി എന്‍.ജി.ഒയായി പ്രവര്‍ത്തനം ആരംഭിച്ച സ്പന്ദന സ്പൂര്‍ത്തി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് (Spandana Spoorthy Financial Ltd) എന്ന സ്ഥാപനം 2005ല്‍ എന്‍.ബി.എഫ്.സിയായി. തുടര്‍ന്ന് 2015ല്‍ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമായി റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. മൈക്രോഫിനാന്‍സില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (Joint Liability Group) ആയാണ് വായ്പകള്‍ വിതരണം ചെയ്യുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വനിതകളുടെ അഞ്ചോ-ആറോ പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കാണ് പ്രധാനമായും വായ്പ നല്‍കുന്നത്. ഈ അംഗങ്ങള്‍ പരസ്പരം ജാമ്യം നില്‍ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊടുക്കുന്ന വായ്പകളുടെ ശരാശരി തുക 36,000 രൂപയാണ്. ഈ വിഭാഗത്തില്‍ പരമാവധി 80,000 രൂപവരെയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)