റീറ്റെയ്ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് മികച്ച വളര്‍ച്ച, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
നാല് പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചു
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് & അലൈഡ് ഇന്‍ഷുറന്‍സ് (Star Health & Allied Insurance Co Ltd). സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നെറ്റ് ഏണ്‍ഡ് പ്രീമിയം 14.7% വര്‍ധിച്ച് 3,206 കോടി രൂപയായി. റീറ്റെയ്ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് ഇരട്ടയക്ക വളര്‍ച്ച നേടാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം:
1. മൊത്തം പ്രീമിയം 16.9% വര്‍ധിച്ച് 3,732 കോടി രൂപയായി. റീറ്റെയ്ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 33% വിപണി വിഹിതം നേടിയിട്ടുണ്ട്.
2. സെപ്റ്റംബര്‍ പാദത്തില്‍ 4 പുതിയ പദ്ധതികള്‍ ആരംഭിച്ചു. സ്റ്റാര്‍ സ്മാര്‍ട്ട് ഹെല്‍ത്ത് പ്രൊ ഓണ്‍ലൈനായി എടുക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളോട് ചേര്‍ക്കാവുന്ന പുതിയ പരിരക്ഷകള്‍ -യങ് സ്റ്റാര്‍ എക്‌സ്ട്രാ പ്രൊട്ടക്ട്, ഹോം കെയര്‍ ചികിത്സ, ഫ്‌ളൂ പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയവ.
3. പ്രവര്‍ത്തന ചെലവ് 17% വര്‍ധിച്ച് 3,284 കോടി രൂപയായി. ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ 15.5% വര്‍ധിച്ച് 2,202 കോടി രൂപയായി. ക്ലെയിംസ് അനുപാതം 0.50% വര്‍ധിച്ച് 68.7 ശതമാനമായി, ചെലവ് അനുപാതം 0.80% വര്‍ധിച്ച് 30.5 ശതമാനമായി. എങ്കിലും അറ്റാദായം 34.6% വര്‍ധിച്ച് 125 കോടി രൂപയായി. മറ്റു വരുമാനം വര്‍ധിച്ചതാണ് അറ്റാദായം ഉയരാന്‍ കാരണം.
4. 90% കേസുകളിലും 2 മണിക്കൂറിനുള്ളിൽ പോളിസി ഉടമകള്‍ക്ക് ആശുപത്രിയില്‍ പണം നല്‍കാതെ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.
5. പോളിസി പുതുക്കുന്നതിന് യു.പി.ഐ ക്യൂ.ആര്‍.കോഡ് ഉപയോഗിച്ചുള്ള ലളിതമായ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കി.
6. 2023-24 ആദ്യ പകുതിയില്‍ പുതിയ ഡിജിറ്റല്‍ ബിസിനസില്‍ 38% വളര്‍ച്ച നേടി. മൊത്തം ബിസിനസിന്റെ 82% വരെ ഏജന്‍സി ശൃംഖലയില്‍ നിന്നാണ് നേടുന്നത്.
7. ഏറ്റവും പ്രചാരമുള്ള ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമയില്‍ പ്രീമിയം തുക വര്‍ധിപ്പിച്ചു.
8 ഗ്രാമീണ, അര്‍ദ്ധ നഗരങ്ങളില്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ 1000 സെയില്‍സ് മാനേജര്‍ സ്റ്റേഷനുകള്‍ തുറക്കും.
9. സെപ്റ്റംബറില്‍ നിക്ഷേപ ആസ്തികള്‍ 20% വര്‍ധിച്ച് 14,020 കോടി രൂപയായി.
ഈ കമ്പനിക്ക് റീറ്റെയ്ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് ഇനിയും മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 653 രൂപ
നിലവില്‍ വില - 563 രൂപ
വിപണി മൂല്യം (Market Cap) - 33,245 കോടി രൂപ
വിപണി മൂല്യം (Market Cap) - 33,245 കോടി രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)