അമേരിക്കന്‍ സ്വപ്നവുമായി ഒരു 'മലയാളി' ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
കടം കുറയ്ക്കാന്‍ രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ വില്‍ക്കുന്നു, കടത്ത് കൂലി കുറഞ്ഞത് മാര്‍ജിന്‍ വര്‍ധിപ്പിച്ചു
മലയാളി വ്യവസായി അരുണ്‍ കുമാര്‍ നേതൃത്വം നല്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസനത്തിന് ഊന്നല്‍ നല്കുന്ന ഫാര്‍മ കമ്പനിയാണ് സ്ട്രൈഡ്സ് ഫാര്‍മ (Strides Pharma Science Ltd). അമേരിക്കന്‍ വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിച്ച് ഇനിയും പുതിയ നാഴിക കല്ലുകള്‍ നേടുകയാണ് ലക്ഷ്യം.
1. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വരുമാനത്തില്‍ 5% വര്‍ധന ഉണ്ടായി-1,929 കോടി രൂപ നേടി. അമേരിക്കന്‍ വിപണിയിലെ വാര്‍ഷിക വളര്‍ച്ചയുടെ ആക്കം വര്‍ധിച്ചു-17.1%.
2. അസോസിയേറ്റ് സ്ഥാപനമായ സ്റ്റലിസ് ബയോ ഫാര്‍മ യൂണിറ്റ് 3 സിന്‍ജീന്‍ കമ്പനിക്ക് കൈമാറിയത് വഴി 563.2 കോടി രൂപ ലഭിച്ചു. സിംഗപ്പൂര്‍ കേന്ദ്രമായുള്ള ഉപകമ്പനിയായ സ്ട്രൈഡ്സ് ഫാര്‍മയെ മറ്റൊരു ഉപ കമ്പനിക്ക് 1.5 കോടി ഡോളറിന് കൈമാറി. അതേസമയം അമേരിക്കയിലും ഒരു ഏറ്റെടുക്കല്‍ നടപ്പാക്കി. ഇതിലൂടെ വാര്‍ഷിക ചെലവ് 75 കോടി രൂപ കുറയും. അതില്‍ 18 കോടി പ്രവര്‍ത്തന ചെലവില്‍ നിന്നാണ് കുറയുന്നത്. ബംഗളൂരുവിലെ
3. അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ ഔഷധങ്ങള്‍ പുറത്തിറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അമേരിക്കയില്‍ നിന്ന് ലഭിച്ച വരുമാനം 969 കോടി രൂപ. അമേരിക്കയില്‍ നിലവില്‍ 250 ഔഷധങ്ങള്‍ക്ക് എ.എന്‍.ഡി.എ (ANDA) അനുമതികള്‍ ലഭിച്ചിട്ടുണ്ട്. വിവിധ ക്ലിനിക്കല്‍ ശേഷം പ്രതിവര്‍ഷം 10-15 പുതിയ മരുന്നുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. പരീക്ഷണങ്ങള്‍ക്ക്
4. ചെലവ് ചുരുക്കല്‍ നടപ്പാക്കിയത് കൂടാതെ കടത്തു കൂലി കുറഞ്ഞതും നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA ) 8.46% വര്‍ധിച്ച് 320 കോടി രൂപയായി ഉയര്‍ത്താനിടയാക്കി.
5. അസോസിയേറ്റ് സ്ഥാപനമായ സ്റ്റെലിസ് ബയോ ഫാര്‍മ കരാര്‍ അടിസ്ഥാനത്തില്‍ മരുന്ന് വികസനത്തിനും നിര്‍മാണത്തിനും ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ സ്ട്രൈഡ്സ് ഫാര്‍മയുടെ സോഫ്റ്റ് ജെലാറ്റിന്‍, സ്റ്റെരി സയന്‍സ് കരാര്‍ വികസന-ഉത്പാദന ബിസിനസ് സ്റ്റെലിസ് ബയോ ഫർമയ്ക്ക് കൈമാറും. ഈ മാറ്റങ്ങള്‍ക്കുള്ള അനുമതി ലഭിച്ച ശേഷം ബയോ ഫാര്‍മ ഓഹരി എക്സ് ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് നീക്കം. സ്റ്റെലിസ്
അമേരിക്കയില്‍ പുതിയ മരുന്നുകള്‍ പുറത്തിറക്കുന്നത്, ചെലവ് ചുരുക്കല്‍ നയം, കടത്തു കൂലി കുറഞ്ഞത് തുടങ്ങിയ കാരണങ്ങള്‍ മൂലം ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം. നിലവില്‍ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നത് ഓഹരിയുടെ മുന്നേറ്റത്തിന് തടസമാകാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (Accumulate)
ലക്ഷ്യ വില -731 രൂപ
നിലവില്‍ വില- 645.70 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)