പുതിയ നേതൃത്വം ഈ ഐ.ടി കമ്പനിയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷ, ഓഹരി 20% ഉയരാം

കഴിഞ്ഞ ഒരു വർഷത്തിൽ നിഫ്റ്റി ഐ.ടി സൂചികയെക്കാൾ മികച്ച നേട്ടം നൽകി, ലാഭ മാർജിൻ ഉയരുമെന്ന് പ്രതീക്ഷ

Update:2023-09-28 10:06 IST

മഹിന്ദ്ര ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനിയാണ് ടെക്ക് മഹീന്ദ്ര (Tech Mahindra). 2023-24 ജൂൺ പാദത്തിൽ വരുമാനത്തിൽ നേരിയ വളർച്ച ഉണ്ടായി. എന്നാൽ നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള വരുമാനം 28.8 ശതമാനം ഇടിഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിലായി പുതിയ സി.ഇ.ഒയായി മോഹിത് ജോഷിയും സി.ഒ.ഒയായി അടുൽ സൊനെജെയും നേതൃ സ്ഥാനത്തേക്ക് വന്നത് കമ്പനിയുടെ വളർച്ചയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹിത് ജോഷി ഇൻഫോസിസ് പ്രസിഡന്റ്  സ്ഥാനത്ത് നിന്നാണ് പുതിയ ചുമതല ഏറ്റെടുത്തത്. നീണ്ട കാലം ഇൻഫോസിസ് ധനകാര്യ വെർട്ടിക്കൽ വിഭാഗത്തിൽ പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് അടുൽ സൊനേജയ്ക്ക്. ഈ സാഹചര്യത്തിൽ ഓഹരിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു:

1. മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമൊബൈൽ -ഫൈനാൻഷ്യൽ ബിസിനസിൽ പുതിയ തലവൻ അനീഷ് ഷാ എത്തിയതോടെ പുരോഗതി ഉണ്ടായതിന് സമാനമായി ടെക്ക് മഹീന്ദ്രയിൽ പുതിയ നേതൃത്വത്തിന് കമ്പനിയെ കൂടുതൽ  പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. 2023-24 ജൂൺ പാദത്തിൽ വരുമാനം 3.5 % വളർച്ചയോടെ 13,159 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം  (EBITDA) 28.8% കുറഞ്ഞു 1,338 കോടി രൂപയായി, EBITDA മാർജിൻ 4.6% കുറഞ്ഞു 10.2% ആയി.  2024-25, 2025-26 കാലയളവിൽ EBITDA മാർജിൻ 15-16 ശതമാനമായി ഉയർത്താൻ സാധിക്കുമെന്ന് കരുതുന്നു.
3. ഓരോ രാജ്യങ്ങളിലും പ്രത്യേകം ഡെലിവറി കേന്ദ്രങ്ങൾക്ക് പകരം കേന്ദ്രീകൃത ഡെലിവറി നടപ്പാക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. ഇത് പ്രവർത്തന ക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും.
4.തന്ത്രപരമല്ലാത്ത ബിസിനസുകളിൽ നിന്ന് പിന്മാറുന്ന നയം കമ്പനി 2022-23ൽ സ്വീകരിച്ചു. ഈ വർഷവും നയം തുടരും.
5. ആശയവിനിമയ വെർട്ടിക്കലിൽ നിന്നുള്ള വരുമാനം 2023-24ൽ 8% കുറയാൻ സാധ്യത ഉണ്ട്. അടുത്തിടെ ലഭിച്ച ഓർഡറുകളിൽ  അമേരിക്കയിലെ ടെലികോം കമ്പനിയുടെ കരാർ, യൂറോപ്പിലെ പ്രമുഖ ടയർ നിർമാണ കമ്പനിയുടെ കരാറും ഉൾപ്പെടും. ജനറേറ്റീവ് നിർമിത ബുദ്ധി, ക്ലൗഡ് തുടങ്ങിയ നൂതന സാങ്കേതികതയിൽ ഊന്നിയ പദ്ധതികൾക്കുള്ള കരാറും ലഭിച്ചിട്ടുണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 1,552 രൂപ

നിലവിൽ- 1,290 രൂപ

Stock Recommendation by ICICI Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News