പരസ്യ വരുമാനവും ഗോൾഡ് അംഗങ്ങളും വർധിക്കുന്നു, ഈ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകുമോ?

ഭക്ഷ്യ വിതരണ ബിസിനസിൽ 15% വരുമാന വളർച്ച, മൊത്തം ഓർഡർ മൂല്യം 11% വർധിച്ചു

Update:2023-10-11 17:59 IST

Image by Canva

ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ (Zomato Ltd) സ്ഥാപിച്ച് 13 വർഷം പിന്നിടുമ്പോൾ ഉപഭോക്താക്കളുടെ ഇടപാടുകളിലും മൊത്തം ഓർഡർ മൂല്യം, മൊത്തം ഓർഡറുകൾ, പരസ്യ വരുമാനം, പ്രീമിയം ഗോൾഡ് അംഗങ്ങൾ എന്നിവയിലും  വർധന ഉണ്ടായിട്ടുണ്ട്. 2023-24ൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധ്യത ഉള്ളതിനാൽ ഓഹരിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. സാധ്യതകള്‍ നോക്കാം:

1. ഉത്സവ സീസൺ, വേൾഡ് കപ്പ് ക്രിക്കറ്റ് പരമ്പര എന്നിവ ആരംഭിച്ചതിനാൽ സൊമാറ്റോയുടെ പ്രതിമാസ ശരാശരി ഭക്ഷ്യ ഓർഡറുകൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ 2024-25 ആദ്യ പാദത്തിൽ നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം മൊത്തം ഓർഡർ മൂല്യത്തിന്റെ (Gross Order Value) 4.6 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത നാലു പാദങ്ങളിൽ ലാഭത്തിൽ 2.2% വർധന ഉണ്ടാകാൻ സാധ്യതയുണ്ട്.  പരസ്യം (0.60%), ഗോൾഡ് മെമ്പർഷിപ്പ് (0.45%), പ്ലാറ്റ് ഫോം ഫീസ് എന്നിവയിൽ നിന്നുള്ള വരുമാനം വർധിക്കുന്നത് ലാഭം വർധിക്കാൻ സഹായകമായി.

2. സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ് എടുത്തവർ പ്രതിമാസം ശരാശരി 9 പ്രാവശ്യം ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സാധാരണ ഉപഭോക്താക്കൾ 2.5 പ്രാവശ്യമാണ് ഓർഡർ നൽകുന്നത്. അതിനാൽ ഗോൾഡ് മെമ്പർഷിപ്പ് വർധിക്കുന്നത് സൊമാറ്റോയ്ക്ക്‌  നേട്ടമാണ്. 2023 മാർച്ച് അവസാനം സൊമാറ്റോയ്ക്ക്‌ 18 ലക്ഷം ഗോൾഡ് അംഗങ്ങൾ ഉണ്ടായിരുന്നു. 2024-25 ആദ്യ പാദത്തിൽ 22.5 ലക്ഷമായി വർധിക്കാൻ സാധ്യതയുണ്ട്.

3. 2023-24 മുതൽ 2025-26 വരെ ഭക്ഷ്യ വിതരണത്തിൽ നിന്ന് വരുമാനത്തിൽ യഥാക്രമം 25%, 26%, 20% എന്നിങ്ങനെ വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

4. ഭക്ഷ്യ വിതരണം കൂടാതെ പച്ചക്കറികൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്ന ഹൈപ്പർ പ്യുർ, വിവിധ ഉത്പന്നങ്ങൾക്ക് ഓൺലൈൻ ഓർഡർ നൽകാവുന്ന ബ്ലിങ്ക് ഇറ്റ് തുടങ്ങിയ സൊമാറ്റോയുടെ മറ്റ് ബിസിനസുകൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

5. ഉപഭോക്താക്കളിൽ നിന്നും പ്ലാറ്റ് ഫോം ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. സൊമാറ്റോയുടെ ലാഭക്ഷമത വർധിക്കാൻ ഇത് സഹായിക്കും.

നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)
ലക്ഷ്യ വില - 160 രൂപ
നിലവിൽ വില - 108.40 രൂപ

വിപണി മൂല്യം - 48,814.74 കോടി രൂപ

Stock Recommendation by ICICI Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News