വൈദ്യുത ബസ് രംഗത്ത് അതിവേഗം വളര്‍ന്ന കമ്പനി, ഓഹരി മുന്നേറ്റത്തിന് സാധ്യത
കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നത് കമ്പനിക്ക് നേട്ടം
ഇന്ത്യയില്‍ വൈദ്യുത ബസുകള്‍ നിര്‍മിച്ച ആദ്യ കമ്പനികളില്‍ ഒന്നാണ് ഒലക്ട്ര ഗ്രീന്‍ടെക്ക് (Olectra Greentech Ltd). ഇത് കൂടാതെ സംയുക്ത പോളിമര്‍ ഇന്‍സുലേറ്റര്‍സ് എന്ന ഉല്‍പ്പന്നവും പുറത്തിറക്കുന്നുണ്ട്. എന്നാല്‍ വൈദ്യുത ബസുകളില്‍ നിന്നാണ് വരുമാനത്തിന്റെ 92 ശതമാനവും നേടുന്നത്. അടുത്തിടെ വലിയ ഒരു ഓര്‍ഡര്‍ ലഭിച്ച പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിന്റെ വിശദാംശങ്ങള്‍ അറിയാം:
1. ബോംബെയില്‍ പൊതുഗതാഗത്തിന് വേണ്ടി 3,675 കോടി രൂപക്ക് 2,100 ബസുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചു.
2. ഏഴ്, 9, 12 മീറ്റര്‍ നീളമുള്ള എ.സി ബസുകളുടെ നിര്‍മാണത്തില്‍ ഏഴ് വര്‍ഷത്തെ പരിചയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം 50,000 പുതിയ വൈദ്യുത ബസുകള്‍ വാങ്ങുന്നത് വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്ക് വളര്‍ച്ചയുടെ സാഹചര്യം ഒരുക്കുന്നു.
3. റിലയന്‍സുമായി സഹകരിച്ച് ഹൈഡ്രജന്‍ ബസുകള്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകുമെന്ന് കരുതുന്നു. ഈ പദ്ധതിയിലൂടെ ഇന്ത്യന്‍ റോഡുകള്‍ക്ക് മലീനീകരണം ഇല്ലാത്ത പുതിയ ഗതാഗത സംവിധാനം കൊണ്ടു വരാന്‍ സാധിക്കും. ഇതിന് വേണ്ടി ഹൈഡ്രജന്‍ സിലിണ്ടറുകള്‍ ബസിന് മുകളിലാണ് ഘടിപ്പിക്കുന്നത്.
4. 2030 ഓടെ രാജ്യത്തെ 70 ശതമാനം വാണിജ്യ വാഹനങ്ങള്‍, 40 ശതമാനം ബസുകള്‍ എന്നിവ വൈദ്യുത വാഹനങ്ങളാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
5. ഒലക്ട്ര ചൈനയിലെ പ്രമുഖ വൈദ്യുത നിര്‍മാണ കമ്പനിയായ ബി.വൈ.ഡിയുമായി (BYD) സാങ്കേതിക സഹകരണം ആരംഭിച്ച ശേഷം ഈ രംഗത്ത്് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചു. പുതുതായി മുച്ചക്ര വൈദ്യുത വാഹനങ്ങളും വൈദ്യുത ട്രക്ക് ടിപ്പറുകളും പുറത്തിറക്കും.
6. തെലങ്കാനയില്‍ ഉള്ള വാഹന നിര്‍മാണ കേന്ദ്രത്തില്‍ നിലവില്‍ 1,800 ബസുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉണ്ട്. അത് 5,000 മായി വര്‍ധിപ്പിക്കും. പരമാവധി 10,000 ബസുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വാഹന നയങ്ങള്‍, വൈദ്യുത വാഹന രംഗത്ത് ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, കൂടുതല്‍ ഓര്‍ഡറുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഒലക്ട്ര മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (accumulate)
(Equity investing is subject to market risk. Always do your own research before investing)