Syrma SGS Tech IPO: ഓഗസ്റ്റ് 12 മുതൽ അപേക്ഷിക്കാം

209-220 രൂപയാണ് പ്രൈസ് ബാന്‍ഡ്

Update: 2022-08-08 09:27 GMT

Photo : Canva

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിര്‍മ എസ്ജിഎസ് ടെക്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഈ ആഴ്ച ആരംഭിക്കും. ഓഗസ്റ്റ് 12 മുതല്‍ 18 വരെയാണ് ഐപിഒ. 209-220 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

ഐപിഒയിലൂടെ 840 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 766 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 3.37 ദശലക്ഷം ഓഹരികളുമാണ് സിര്‍മ വില്‍ക്കുന്നത്. ഓഗസ്റ്റ് 26ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇഎംഎസ് (Electronics Manufacturing Srevices ) കമ്പനിയാണ് സിര്‍മ. ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മാണ യൂണീറ്റുകളുണ്ട്.

മാസങ്ങളുടെ ഇടവേളയക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടക്കുന്ന ഐപിഒ ആണ സിര്‍മയുടേത്. മെയ് 26ന് അവസാനിട്ട ഏതര്‍ ഇന്‍ഡസ്ട്രീസിന്റെ ഐപിഒ ആയിരുന്നു ഒടുവിലത്തേത്. ജനുവരി-മെയ് കാലയളവില്‍ എല്‍ഐസി ഉള്‍പ്പടെ 16 കമ്പനികളാണ് ഓഹരി വിപണിയില്‍ എത്തിയത്.

Tags:    

Similar News