FMCG രംഗത്ത് വമ്പനാകാൻ ശ്രമം, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് ഓഹരികൾ ഒന്ന് നോക്കാം
2023 സെപ്റ്റംബറോടെ 4 ദശലക്ഷം റീറ്റെയ്ൽ ഔട്ട് ലെറ്റുകളിൽ ടാറ്റ കൺസ്യുമർ ഉൽപ്പന്നങ്ങൾ ലഭ്യമാകും
ഇന്നത്തെ ഓഹരി -ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് (Tata Consumer Products Ltd)
- രണ്ടു വർഷം മുൻപ് ടാറ്റ കെമിക്കൽസും, ടാറ്റ ഗ്ലോബൽ ബിവറേജസ് എന്നിവ ലയിപ്പിച്ചിട്ടുകൊണ്ടാണ് ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് (Tata Consumer Products Ltd) എന്ന കമ്പനി സ്ഥാപിച്ചത്. ടാറ്റ ടീ, ടെറ്റ്ലി, ടാറ്റ സാൾട്ട് തുടങ്ങി നിരവധി കൺസ്യൂമർ ബ്രാൻഡുകൾ സ്വന്തമായുള്ള കമ്പനിയാണ് ടാറ്റ കൺസ്യുമർ പ്രോഡക്റ്റ്സ്. ടാറ്റ കൺസ്യൂമർ ഉൽപ്പനങ്ങൾ വിവിധ ബ്രാൻഡുകളിൽ 40 രാജ്യങ്ങളിൽ ലഭ്യമാണ്.
- ഇന്ത്യയിലെ മുൻ നിര എഫ് എം സി ജി (FMCG ) കമ്പനിയാകാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ടാറ്റ കൺസ്യുമർ ഉൽപ്പന്നങ്ങൾ 2.7 ദശലക്ഷം ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. . ഇത് സെപ്റ്റംബർ 2023-ാടെ 4 ദശലക്ഷമായി ഉയർത്താനാണ് പദ്ധതി. തേയില, കാപ്പി, ഉപ്പ് എന്നി ഉൽപ്പനങ്ങളിൽ ശക്തമായ ബ്രാൻഡ് സാന്നിധ്യം ഉണ്ട്. ഇത് കൂടാതെ ടാറ്റ സമ്പൻ (Tata Sampan) എന്ന ബ്രാൻഡിൽ പയർ വർഗങ്ങളും വിപണനം ചെയ്യുന്നുണ്ട്.
- 2021-22 മുതൽ 2023-24 കാലയളവിൽ വരുമാനം 12.2 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് കരുതുന്നു. പാനീയങ്ങളിൽ13.3%, ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ 18 % എന്നിങ്ങനെ യാണ് വളർച്ച പ്രതീക്ഷിക്കുന്നത്.
- കമ്പനിയുടെ പ്രവർത്തന മൂലധനത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. മറ്റ് എഫ് എം സി ജി കമ്പനികളെ അപേക്ഷിച്ച് പ്രവർത്തന മൂലധന പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യത ഇല്ല നികുതിക്കും പലിശക്കും മുൻപുള്ള മാർജിൻ (EBITDA margin) 2.2 % വർധിക്കും.2021 -22 നാലാം പാദത്തിൽ നികുതിക്ക് മുൻപുള്ള ലാഭം 54 % ഉയർന്ന് 403 കോടി രൂപയായി. വരുമാനം 5 % വർധിച്ചു-3175 കോടി രൂപ നേടി.
- ഇകൊമേഴ്സ് വിഭാഗത്തിൽ തേയില ബ്രാൻഡുകൾക്ക് വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞു. മൊത്തം ബിസിനസിൻ റ്റെ 7.3 % ഇകൊമേഴ്സ് ചാനൽ വഴിയാണ്.
- ശക്തമായ ബ്രാൻഡുകൾ, ആഗോള വിപണനത്തിൽ വളർച്ച, പുതിയ ബ്രാൻഡുകൾ വളരെ വേഗം വിപണിയിൽ എത്തിക്കുന്നതിൽ മികവ്, ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഭക്ഷ്യ ഉൽപ്പനങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ടാറ്റ കൺസ്യൂമർ കമ്പനിക്ക് വളരെ വേഗം മുൻ നിര എഫ് എം സി ജി കമ്പനി യാകാൻ സാധിക്കും.
നിക്ഷേപകർക്കുള്ള നിർദേശം വാങ്ങുക (Buy)
ലക്ഷ്യ വില 850 രൂപ,
നിലവിൽ 719
(Stock Recommendation by Nirmal Bang Research)