മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണതയില്‍; 24,250 ലെവലില്‍ ഹ്രസ്വകാല പിന്തുണ
ജൂലൈ നാലിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 15.65 പോയിന്റ് (0.06%) കയറി 24,302.15ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,250നു മുകളില്‍ തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 24,369.90ല്‍ വ്യാപാരം തുടങ്ങി. 24,401ല്‍ റെക്കോഡ് ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 24,281ല്‍ എത്തി. 24,302.15ല്‍ ക്ലോസ് ചെയ്തു. ഫാര്‍മ, ഐടി, ഓട്ടോ, റിയല്‍റ്റി മേഖലകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മീഡിയ, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, മെറ്റല്‍ എന്നിവ നഷ്ടത്തിലായി. 1372 ഓഹരികള്‍ ഉയരുകയും 1.166 ഓഹരികള്‍ ഇടിയുകയും 95 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.
നിഫ്റ്റി50ല്‍ എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ എന്നിവയ്ക്കാണു കൂടുതല്‍ നേട്ടം. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, വിപ്രാേ, അദാനി എന്റര്‍പ്രൈസസ് എന്നിവയ്ക്കു കൂടുതല്‍ നഷ്ടം നേരിട്ടു.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി. എങ്കിലും റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,250 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്നും തുടരാം. 24,325 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,250 -24,175 -24,100
പ്രതിരോധം 24,325 -24,400 -24,475
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800
പ്രതിരോധം 24,750 -25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 14.45 പോയിന്റ് നേട്ടത്തില്‍ 53,103.70 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 53,250 ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 53,000 ലെവലിലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
53,000 -52,750 -52,500
പ്രതിരോധ നിലകള്‍
53,250 -53,500 -53,750
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.