നിഫ്റ്റി 21,750ല്‍ താഴെ ക്ലോസ് ചെയ്താല്‍ വരുംദിവസങ്ങളിലും ഇടിവ് തുടരും
ജൂണ്‍ നാലിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 1,379.40 പോയിന്റ് (5.93 ശതമാനം) ഇടിഞ്ഞ് 21,884.50ലാണ് ക്ലോസ് ചെയ്തത്. 21,750 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാല്‍ ഇടിവ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,179.50ല്‍ വ്യാപാരം തുടങ്ങി. ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന 21,281.40ല്‍ സൂചിക എത്തി. ഉച്ചകഴിഞ്ഞു സൂചിക തിരിച്ചു കയറി 21,884.50ല്‍ ക്ലോസ് ചെയ്തു. എഫ്.എം.സി.ജി ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു. ബാങ്കുകള്‍, ലോഹങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 219 ഓഹരികള്‍ ഉയര്‍ന്നു, 2300 ഓഹരികള്‍ ഇടിഞ്ഞു, 91 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, നെസ്ലെ, ബ്രിട്ടാനിയ, ഹീറോ മോട്ടോകോ എന്നിവയാണ് നിഫ്റ്റിക്ക് കീഴില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ഒഎന്‍ജിസി, എന്‍.ടി.പി.സി എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു നീണ്ട ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 21,750ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താല്‍, വരും ദിവസങ്ങളിലും ഇടിവ് തുടരും. ഇന്‍ട്രാഡേ പ്രതിരോധം 22,250 ലെവലില്‍ തുടരുന്നു. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 21,800 -21,525 -21,300
പ്രതിരോധം 22,250 -22,550 -22,835
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,750-21,150
പ്രതിരോധം 22,400 -22,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 4,051.35 പോയിന്റ് നഷ്ടത്തില്‍ 46,928.60ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ് സൂചിക. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ നീണ്ട ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. 46,600 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള പിന്തുണയായി പ്രവര്‍ത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താല്‍, വരും ദിവസങ്ങളിലും ഇടിവ് തുടരും. അല്ലെങ്കില്‍, പിന്തുണാ തലത്തില്‍ നിന്ന് ഒരു പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 47,650 ലെവലിലാണ്.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
46,800 -46,100 -45,500
പ്രതിരോധ നിലകള്‍
47,650 -48,275 -49,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 46,600 -45,600.
പ്രതിരോധം 48,000 -49,500.