മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണതയില്‍ തന്നെ; വരുംദിസവങ്ങള്‍ നിര്‍ണായകം

ജൂണ്‍ അഞ്ചിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-06-06 08:34 IST

നിഫ്റ്റി 735.85 പോയിന്റ് (3.36 ശതമാനം) ഉയര്‍ന്ന് 22,620.35ലാണു ക്ലോസ് ചെയ്തത്. സൂചിക 22,670 ലെവലിന് മുകളില്‍ നീങ്ങുകയാണെങ്കില്‍ ഉയര്‍ച്ച തുടരും. നിഫ്റ്റി ഉയര്‍ന്ന് 22,128.30ല്‍ വ്യാപാരം ആരംഭിച്ചു. കൂടുതല്‍ നീങ്ങുന്നതിന് മുമ്പ് 21,791.90 എന്ന താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 22,670.40 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. 22,620.35ല്‍ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ലോഹം, ബാങ്ക്, ഓട്ടോ, എഫ്.എം.സി.ജി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 1,862 ഓഹരികള്‍ ഉയര്‍ന്നു, 653 എണ്ണം ഇടിഞ്ഞു, 96 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റി 50ലെ എല്ലാ സ്റ്റോക്കുകളും ഉയര്‍ന്നു ക്ലോസ് ചെയ്തു. അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോക്കോ എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ മെഴുകുതിരിയുടെ ഉള്ളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു ബുള്ളിഷ് ഹറാമി പാറ്റേണ്‍ പോലെ കാണപ്പെടുന്നു.

ഇതു സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെന്‍ഡ് റിവേഴ്‌സ് ചെയ്യുന്നു എന്നാണ്. സ്ഥിരീകരണത്തിനായി, വരും ദിവസം സൂചിക ഹറാമി പാറ്റേണിന് മുകളില്‍ ട്രേഡ് ചെയ്തു നിലനില്‍ക്കണം. 22,670 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധമായി പ്രവര്‍ത്തിക്കുന്നു. ഈ നിലയ്ക്ക് മുകളില്‍ സൂചിക ഉയര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,425ല്‍ തുടരുന്നു.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,425 -22,150 -21,850
പ്രതിരോധം 22,670 -22,835 -23,605
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,400 -21,750
പ്രതിരോധം 22,800 -23,340.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 2,126 പോയിന്റ് നേട്ടത്തില്‍ 49,054.60ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍ സൂചിക ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീളമുള്ള വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ മെഴുകുതിരിയുടെ ഉള്ളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ബെയറിഷ് ട്രെന്‍ഡ് മന്ദീഭവിച്ച് മുകളിലേക്ക് നീങ്ങാനുള്ള സാധ്യത സൂചിപ്പിക്കുന്നു. 49,500 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധമായി പ്രവര്‍ത്തിക്കുന്നു. സൂചിക ഈ നില മറികടന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരും. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 48,650ലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
48,650 -48,000 -47,400
പ്രതിരോധ നിലകള്‍
49,500 -50,000 -50,670
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 48,000 -46,600
പ്രതിരോധം 49,500 -51,000.
Tags:    

Similar News