പോസിറ്റീവ് പ്രവണതയില്‍ നിഫ്റ്റി മൊമന്റം സൂചകങ്ങള്‍ തുടരുന്നു

ജൂണ്‍ 10 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-06-11 08:01 IST

നിഫ്റ്റി 23,411.90 എന്ന റെക്കോഡ് എത്തിയെങ്കിലും 30.95 പോയിന്റ് (0.13 ശതമാനം) ഇടിഞ്ഞ് 23,259.20ല്‍ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരുന്നതിന് സൂചിക 23,340 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യണം.

നിഫ്റ്റി 23,319.20 ലെവലില്‍ ഉയര്‍ന്നു വ്യാപാരം ആരംഭിച്ചു. രാവിലെ റെക്കോഡ് ഉയരമായ 23,411.90 പരീക്ഷിച്ചു. പിന്നീടു കയറ്റം തുടരുന്നതില്‍ പരാജയപ്പെട്ടു സൂചിക ഇടിഞ്ഞ് 23,227.20 എന്ന താഴ്ന്ന നിലയിലെത്തി. 23,259.20ല്‍ ക്ലോസ് ചെയ്തു.

മീഡിയ, റിയല്‍റ്റി, ഫാര്‍മ, പിഎസ്യു ബാങ്ക് മേഖലകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ഐ.ടി, മെറ്റല്‍, സ്വകാര്യ ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. 1713 ഓഹരികള്‍ ഉയര്‍ന്നു, 822 എണ്ണം ഇടിഞ്ഞു, 79 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യില്‍ അള്‍ട്രാടെക് സിമന്റ്, ഗ്രാസിം, ഹീറോ മോട്ടോകോ, സിപ്ല എന്നിവയ്ക്കാണു കൂടുതല്‍ നേട്ടം. പ്രധാന നഷ്ടം ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ചെറിയ ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,340ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ ഈ ലെവലിന് മുകളില്‍ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,150 ലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,150 -22,900 -22,700
പ്രതിരോധം 23,340 -23,550 -23,750
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,800 -22,400
പ്രതിരോധം 23,340 -23,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 22.30 പോയിന്റ് നഷ്ടത്തില്‍ 49,790.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. 50,100 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധമായി പ്രവര്‍ത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരും. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. 49,500ലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
49,600 -49,100 -48,655
പ്രതിരോധ നിലകള്‍
50,100 -50,500 -51,100
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300.
Tags:    

Similar News