മൊമന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണതയില്‍; നിഫ്റ്റി 23,500ല്‍ ഇന്‍ട്രാഡേ പിന്തുണ
ജൂണ്‍ 18 ലെ മാര്‍ക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി
നിഫ്റ്റി 92.30 പോയിന്റ് (0.99%) ഉയര്‍ന്ന് 23,557.90 എന്ന റെക്കോര്‍ഡ് നിലയില്‍ ക്ലോസ് ചെയ്തു. സൂചിക 23,500 നു മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 23,570.80ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ 23,499.70 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ സൂചിക ക്രമേണ ഉയര്‍ന്ന് 23,579.10 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു, ഒടുവില്‍ 23,557.90ല്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, ഐടി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മാധ്യമങ്ങള്‍, ഫാര്‍മ, മെറ്റല്‍, എഫ്.എം.സി.ജി മേഖലകളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
നിഫ്റ്റി സൂചികയിലെ ഏറ്റവും ഉയര്‍ന്ന നേട്ടം ശ്രീറാം ഫിന്‍, പവര്‍ഗ്രിഡ്, വിപ്രോ, ടൈറ്റന്‍ എന്നിവയ്ക്കാണ്. മാരുതി, ഡോ. റെഡ്ഡീസ്, ടാറ്റാ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് എന്നിവ കൂടുതല്‍ നഷ്ടം നേരിട്ടു.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,500 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. 23,580 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,500 -23,425 -23,340
പ്രതിരോധം 23,580 -23,635 -23,700
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,340 -22,800
പ്രതിരോധം 23,800 -24,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 438.90 പോയിന്റ് നേട്ടത്തില്‍ 50,440.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ കുറച്ച് ദിവസത്തെ കാന്‍ഡില്‍സ്റ്റിക്കുകളുടെ മുകളിലെ പരിധിക്ക് മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ കാളകള്‍ക്ക് അനുകൂലമായ ആക്കം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,560 ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 50,400 ലെവലിലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 50,400 -50,230 -50,080
പ്രതിരോധ നിലകള്‍
50,560 -50,735 -50,900
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300.