ജുന്‍ജുന്‍വാല നിക്ഷേപിച്ചിട്ടുള്ള ഈ 2 ഓഹരികള്‍ക്ക് വില നൂറില്‍ താഴെ; തുടക്കക്കാര്‍ക്ക് അവസരമെന്ന് വിദഗ്ധര്‍

രാകേഷ് ജുന്‍ജുന്‍വാല തെരഞ്ഞെടുത്ത ഈ ഓഹരികള്‍ തുടക്കക്കാര്‍ക്ക് ദീര്‍ഘകാലം നിക്ഷേപിക്കാനുള്ള അവസരമൊരുക്കുന്നതായി വിദഗ്ധര്‍. വിശദമായി വായിക്കാം.

Update:2021-06-09 15:15 IST

രാകേഷ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള ഈ രണ്ട് ഓഹരികള്‍ ഉയര്‍ന്ന വളര്‍ച്ചാ സ്‌കെയില്‍ കൊണ്ട് ശ്രദ്ധേയമാകുന്നുണ്ടെങ്കിലും വില 100 രൂപയില്‍ താഴെയാണ്. ഓഹരി വിപണിയിലേക്ക് ദീര്‍ഘ കാല നിക്ഷേപത്തിനായെത്തുന്ന തുടക്കക്കാര്‍ക്കും മികച്ച അവസരമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഇതാ ഇന്ത്യയുടെ ഏസ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപിച്ചിട്ടുള്ള ആ ഓഹരികള്‍ കാണാം.

ഫെഡറല്‍ ബാങ്ക് - 84.75 രൂപ (ജൂൺ8 ന്)
ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള ഓഹരികളില്‍ ഒന്നാണ് കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിംഗ് ഓഹരി. ഫെഡറല്‍ ബാങ്ക് തന്നെ ആണ് ആ ' ഹോട്ട് പിക്ക്' . 4,72,21,060 ഫെഡറല്‍ ബാങ്ക് ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്, ഇത് നെറ്റ് കമ്പനിയുടെ 2.40 ശതമാനം വരും. കഴിഞ്ഞ ഒരു മാസമായി ജുന്‍ജുന്‍വാല ട്രേഡിംഗ് നടത്തുന്ന ഈ ബാങ്ക് ഓഹരി 85 രൂപയും (ഇന്ന് 84.75) കടന്ന് ശക്തമായ റാലിയിലേക്ക് കടക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.
പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടി - 48. 75 രൂപ (ജൂണ്‍ 8 ന്)
പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടിയാണ് ആ ഓഹരി. ബിഎസ്ഇയില്‍ നടന്ന ഇന്റര്‍ഡേ സെഷനില്‍ പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടികളുടെ 2020 മെയ് 26 ന് ഈ ഓഹരി 20.4 രൂപയായിരുന്നു. തുടര്‍ച്ചയായ ഉയര്‍ച്ചയിലൂടെ ഇന്ന് അത് 49 രൂപയ്ക്കടുത്തെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്ക് 84 ശതമാനം നേട്ടമുണ്ടാക്കി. ഈ വര്‍ഷം ആരംഭത്തില്‍ നിന്ന് 60 ശതമാനത്തിലേറെ ഉയര്‍ന്നതായാണ് ഓഹരി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. കമ്പനിയുടെ വിപണി മൂലധനം 484.51 കോടി രൂപയെക്കാളേറെയാണ്.ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ഡാറ്റ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 2.06 ശതമാനം അഥവാ കമ്പനിയുടെ 31,50,000 ഓഹരികളോ ആണുള്ളത്. ജുന്‍ജുന്‍വാലയ്ക്ക് പുറമെ കമ്പനിയുടെ 19,25,000 ഓഹരികള്‍ എയ്സ് നിക്ഷേപകനായ രാധാകിഷന്‍ ദമാനിയും കൈവശം വച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ 1.26 ശതമാനം ഓഹരിയാണ്.



Tags:    

Similar News