രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഈ കമ്പനി സമാഹരിച്ചത് 315 കോടി രൂപ
ടെക് കമ്പനിയുടെ ഗെയ്മിംഗ് വിഭാഗമുള്‍പ്പെടെയുള്ളവയുടെ വളര്‍ച്ചയ്ക്കായി നിക്ഷേപത്തുക വിനിയോഗിക്കും. ഓഹരി ഉടമകള്‍ക്ക് നേട്ടമായേക്കും.
രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള നസറ ടെക്‌നോളജീസ് 315 കോടി രൂപ സമാഹരിച്ചു. ഫ്രഷ് ഇക്വിറ്റിയുടെ മുന്‍ഗണനാ വിഹിതം വഴി മാര്‍ക്യൂ നിക്ഷേപകരില്‍ നിന്ന് 315 കോടി രൂപ സമാഹരിച്ചതായി നസറ ടെക്‌നോളജീസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്.
കമ്പനി ഓരോ ഇക്വിറ്റി ഷെയറിനും 4 രൂപ മുഖവിലയ്ക്ക് 2,206 എന്ന നിരക്കില്‍, 14,29,266 ഓഹരികള്‍ നല്‍കും. സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഈ ഷെയറുകള്‍ ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ലോക്ക് ചെയ്യപ്പെടുക.
പുതിയ ഫണ്ടുകളുടെ ഈ ഇന്‍ഫ്യൂഷന്‍, കമ്പനിയുടെ വളര്‍ച്ചാ സാധ്യതയുള്ള സംരംഭങ്ങളില്‍ നിക്ഷേപിക്കാനും ഗാമിഫൈഡ് ലേണിംഗ്, ഫ്രീമിയം, നൈപുണ്യം അടിസ്ഥാനമാക്കിയുള്ള റിയല്‍ മണി ഗെയ്മിംഗ്, എസ്പോര്‍ട്‌സ് എന്നിവയുള്‍പ്പെടെ കമ്പനിയുടെ വിവിധ ബിസിനസ് മേഖലകളില്‍ തന്ത്രപരമായ ഏറ്റെടുക്കലുകള്‍ നടത്താനും ഉപയോഗിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍ മുതല്‍ വളരെ മികച്ച വളര്‍ച്ച പ്രകടമാക്കുന്ന മേഖലയാണ് ഗെയ്മിംഗ്, ടെക്‌നോളജി ബേസ്ഡ് സര്‍വീസ് കമ്പനികള്‍ എന്നിവ. ഇത് തന്നെയാണ് നസറ ടെക്‌നോളജീസിന്റെ ഭാവിയിലെ വളര്‍ച്ചാ സാധ്യതകളും വര്‍ധിപ്പിക്കുന്നത്.