ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ കേരള കമ്പനി കഴിഞ്ഞ വര്‍ഷം നല്‍കിയത് 66% നേട്ടം
കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മാത്രം ഈ ബാങ്കിംഗ് സ്റ്റോക്ക് നല്‍കിയത് 27 ശതമാനം വരുമാനം.
നിക്ഷേപകരെല്ലാം ഉറ്റുനോക്കുന്ന രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ കേരള കമ്പനി മികച്ച ഫലങ്ങള്‍ കാഴ്ച വച്ച് ഓഹരി വിപണിയില്‍ ഹോട്ട് പിക്കായിരിക്കുകയാണ്. ഫെഡറല്‍ ബാങ്ക് ആണ് ആ ഓഹരി. ബാങ്കിംഗ് മേഖലയിലെ ഈ സ്റ്റോക്ക് കഴിഞ്ഞ 6 മാസത്തിനിടെ 27 ശതമാനം വരുമാനം നല്‍കിയതായി രേഖകള്‍. മാത്രമല്ല ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 66 ശതമാനത്തിലധികം വരുമാനവും നല്‍കി.
2021 ല്‍ രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ ഓഹരി കനത്ത മാറ്റത്തിന് സാക്ഷ്യം വഹിച്ചു. 'വാറന്‍ ബഫറ്റ് ഓഫ് ഇന്ത്യ' തന്റെ ആകെ ഹോള്‍ഡിംഗ്‌സ് 12 ഓഹരികളിലായി ചുരുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മറ്റ് 25 ഓഹരികളിലെ നേട്ട സാധ്യതകളുള്ളവയെ മുറുകെ പിടിച്ചിട്ടുണ്ട്, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ അതിലൊന്നാണ്.
ഫെഡറല്‍ ബാങ്ക് 82 രൂപ നിരക്കിലാണ് നില്‍ക്കുന്നതെങ്കിലും 112 രൂപയായി ഉയരുമെന്നാണ് വിദഗ്ധ നിരീക്ഷണം. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ സ്‌റ്റോക്ക് 66 ശതമാനത്തിലധികം വരുമാനം നല്‍കിയതിനാല്‍ ഈ പോസിറ്റീവ് ബോധ്യം ഇപ്പോള്‍ മാര്‍ക്യൂ നിക്ഷേപകനെയും ലാഭം നല്‍കുന്ന ഓഹരിയായി ഫെഡറല്‍ ബാങ്കിനെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.