ഈ ജുന്‍ജുന്‍വാല സ്‌റ്റോക്കിന് 102 രൂപവരെ വിലയിടിഞ്ഞു, വാങ്ങലുകാര്‍ക്ക് അവസരമെന്ന് വിദഗ്ധര്‍
147-170 രൂപയോളം ഓഹരി വില ഉയര്‍ന്നേക്കാമെന്നും പ്രവചനങ്ങള്‍.
ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ മെറ്റല്‍ സ്‌റ്റോക്കായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL ) ആണ് കടുത്ത വിപണിസമ്മര്‍ദ്ദത്തില്‍ വേലിയേറ്റം തുടരുന്നത്. 104.60 രൂപയ്ക്ക് ട്രേഡിംഗ് തുടരുന്ന സ്റ്റോക്ക് കഴിഞ്ഞ ഒരുമാസത്തില്‍ വിലയിടിഞ്ഞതാണ്. എന്നിരുന്നാലും വാങ്ങലുകാര്‍ക്ക് ഇത് അവസരമെന്ന് ചില വിപണി വിദഗ്ധര്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ പി എസ് യു മെറ്റല്‍ സ്റ്റോക്ക് 122.35 രൂപയില്‍ നിന്ന് 102.90 രൂപയായി കുറഞ്ഞു (ഡിസംബര്‍ 2 ന് 104.60 രൂപ) ഈ കാലയളവില്‍ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല ഓഹരികള്‍ ഉയര്‍ത്തിയ പോര്‍ട്ട്‌ഫോളിയോ സ്റ്റോക്കുകളില്‍ ഒന്നാണിത്.
സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇടത്തരം മുതല്‍ ദീര്‍ഘകാല നിക്ഷേപം തുടരുന്നവര്‍ക്ക് ഓഹരി ഒന്നിന് 147- 172 രൂപ വരെ ഉയരത്തോടെ നേട്ടം ലഭിച്ചേക്കാം. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലായതിനാല്‍ സാഹചര്യങ്ങള്‍ മാറിമറിയാനും ഇടയുണ്ട്.
(ഇത് ഓഹരി നിര്‍ദേശമല്ല, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട റിപ്പോര്‍ട്ട് മാത്രമാണ്. വിശദമായ പഠനത്തോടെ ഓഹരി നിക്ഷേപം നടത്തുക)