ഒലിച്ചുപോയത് 1185 കോടി രൂപ; ഈ സ്റ്റോക്ക് ജുന്‍ജുന്‍വാലയെ ചതിച്ചോ?

കഴിഞ്ഞ പാദത്തില്‍ ഈ ഓഹരിയിലെ നിക്ഷേപം ബിഗ്ബുള്‍ വെട്ടിക്കുറച്ചിരുന്നു

Update:2022-05-06 15:31 IST

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികള്‍ ശ്രദ്ധിച്ച്, വാങ്ങല്‍ ക്രമീകരിക്കാനും വിറ്റൊഴിയാനും നിക്ഷേപം ആരംഭിക്കാനുമെല്ലാം നിക്ഷേപകര്‍ ശ്രദ്ധിക്കാറുണ്ട്. ഇക്കഴിഞ്ഞ പാദത്തില്‍ പല ഓഹരികളിലെയും നിക്ഷേപം ബിഗ്ബുള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ഈ ഓഹരിയും നേരിയ തോതില്‍ വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ഓഹരികള്‍ വലിയ നഷ്ടം നല്‍കിയിരിക്കുകയാണ്. ടൈറ്റന്‍ ഓഹരികള്‍ ആണ് ഈ ജുന്‍ജുന്‍വാല സ്റ്റോക്ക്.

'വാറന്‍ ബഫറ്റ് ഓഫ് ഇന്ത്യ' എന്ന് വിളിക്കുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ഓഹരികളിലൊന്നാണ് ടൈറ്റന്‍ കമ്പനി. എന്നിരുന്നാലും, 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലാണ് ഈ മുന്‍നിര ടാറ്റ ഗ്രൂപ്പ് കമ്പനിയിലെ തന്റെ ഓഹരി 5.09 ശതമാനത്തില്‍ നിന്ന് 5.05 ശതമാനമായിട്ട് ഇദ്ദേഹം വെട്ടിക്കുറച്ചത്.
ടൈറ്റന്‍ ഓഹരി വില വര്‍ഷാവര്‍ഷം ഇടിവ് രേഖപ്പെടുത്തി. അതായത് 2022 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ഷെയറിന് ഏകദേശം 264 രൂപ ഇടിഞ്ഞതായി കാണാം. ഇത്തരത്തില്‍ ഓഹരികളിലെ നഷ്ടക്കണക്കില്‍ രാകേഷ് ആസ്തിയില്‍ ഏകദേശം 1185 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തുന്നുയ
ടൈറ്റന്‍ ഓഹരികള്‍ ഓരോന്നിനും ഏകദേശം 2524 രൂപ എന്ന ലെവലില്‍ നിന്ന് 2260 മാര്‍ക്കിലേക്ക് താഴ്ന്നിരുന്നു. വാസ്തവത്തില്‍, ഈ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്ക് ഏകദേശം 6 മാസമായി ഏകീകരണ ഘട്ടത്തിലാണ്. മോശം റിട്ടേണ്‍ നല്‍കുന്ന ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്ക് എന്ന പേരും ടൈറ്റന്‍ സ്‌റ്റോക്കിനുണ്ടായിട്ടുണ്ട്.


Tags:    

Similar News