ഈ പെട്രോകെമിക്കല്‍ സ്‌റ്റോക്ക് മള്‍ട്ടിബാഗ്ഗറായി, 52 ആഴ്ചയിലെ ഉയര്‍ച്ചയില്‍
322.22 കോടിയുടെ വിപണി മൂല്യമുള്ള കമ്പനി ഓഹരികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് 300 രൂപയില്‍ താഴെ
മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്കുകളുടെ (Multibagger Stocks) കാലമാണിതെന്ന് തന്നെ പറയാം. നിക്ഷേപകര്‍ക്ക് ഇടക്കാലം കൊണ്ട് തന്നെ മികച്ച നേട്ടം നല്‍കുന്ന മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്കുകളിലേക്ക് ഒന്നു കൂടി, മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്(Maximus International Ltd) നിലവില്‍ 268.50 രൂപയ്ക്ക് (ഓഗസ്റ്റ് 20) ട്രേഡിംഗ് തുടരുന്ന ഓഹരി പെട്രോകെമിക്കല്‍ വ്യവസായമേഖലയില്‍ നിന്നുള്ള ചുരുക്കം മള്‍ട്ടിബാഗ്ഗര്‍ സ്‌റ്റോക്കുകളില്‍ ഒന്നാണ്.
322.22 കോടിയുടെ മാര്‍ക്കറ്റ് ക്യാപ് ഉള്ള മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി, മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (എംഐഎല്‍) ഒപ്റ്റിമസ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്.
ലോഹ നിര്‍മാണം, ഊര്‍ജ വ്യവസായം, ഓട്ടോമൊബൈല്‍ വ്യവസായം എന്നിവയിലൊക്കെ ആവശ്യമായി വരുന്ന ബേസ് ഓയിലുകള്‍, ലൂബ്രിക്കന്റുകള്‍, മറ്റ് രാസ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ബിസിനസിലാണ് കമ്പനി.
കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം സ്‌റ്റോക്കുകള്‍ 55 ശതമാനം നേട്ടമാണ് കൈവരിച്ചത്. ആറ് മാസം മുമ്പ് 168 രൂപയ്ക്ക് ലഭ്യമായിരുന്ന ഓഹരി 167.16 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. അത്‌പോലെ കഴിഞ്ഞ വര്‍ഷം ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് 177.5 ശതമാനം നേട്ടം സമ്മാനിച്ചു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയ്ക്കാണ് ഓഹരി ട്രേഡിംഗ് തുടരുന്നത്.