ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് രണ്ട് കോടി നേടിക്കൊടുത്ത ഓഹരി
ചെറുകിട കമ്പനി മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയായത് ഒരു വര്‍ഷം കൊണ്ട്
ഈ സാമ്പത്തിക വര്‍ഷവും വിപണിയിലേക്ക് ധാരാളം പുതിയ മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്കുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ ഒരു ചെറുകിട കമ്പനിയുടെ നേട്ടത്തിലേക്കാണ് മള്‍ട്ടി ബാഗ്ഗര്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 410.18 കോടി രൂപ വിപണി മൂല്യമുള്ള കൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KCL)ആണ് നിക്ഷേപകര്‍ക്ക് ഒരുവര്‍ഷം കൊണ്ട് ഒരു രൂപയില്‍ നിന്ന് 78 രൂപയിലേക്ക് ഉയര്‍ന്നത്.
വാണിജ്യ സേവന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ചെറുകിട കമ്പനി ലേബല്‍, സ്റ്റേഷനറി, മാഗസിന്‍, കാര്‍ട്ടണ്‍ പ്രിന്റിംഗ് എന്നിവയലാണ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇത് കൂടാതെ, കൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളിലൂടെ എഞ്ചിനീയറിംഗ് ഗുഡ്സ്, ഇലക്ട്രിക്, മെക്കാനിക്കല്‍ ഹീറ്റ് ട്രെയ്സിംഗ്, ടേണ്‍കീ പ്രോജക്റ്റുകള്‍ എന്നിവയിലേക്കും ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്.
5,26,21,020 ഓഹരികളുമായിട്ടാണ് കമ്പനി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് സൂചികയില്‍ 2.78% നേട്ടമുണ്ടാക്കിയ കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപകരെ കോടീശ്വരന്മാരാക്കി.
നേട്ടം എങ്ങനെ?
വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ കൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (Kaiser Corporation Ltd share price) 78.45 രൂപയിലാണ് നില്‍ക്കുന്നത്. ഇന്ന് 79.95 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. 2008 നവംബര്‍ 28 ലെ കണക്കനുസരിച്ച് സ്റ്റോക്ക് വില 1.50 രൂപയില്‍ നിന്നാണ് ഉയര്‍ന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്ന 5,130.00% റിട്ടേണ്‍ നല്‍കി.
ഒരു നിക്ഷേപകന്‍ 14 വര്‍ഷം മുമ്പ് കൈസര്‍ കോര്‍പ്പറേഷന്റെ ഓഹരികളില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരെങ്കില്‍ ഓഹരികള്‍ ഇപ്പോള്‍ 52.30 ലക്ഷം രൂപയായി മാറുമായിരുന്നു.
2017 സെപ്റ്റംബര്‍ 19 ലെ കണക്കനുസരിച്ച് 3.23 രൂപയില്‍ നിന്ന് നിലവിലെ വിപണി വിലയിലേക്ക് സ്റ്റോക്ക് വില ഉയര്‍ന്നതിനാല്‍ അഞ്ച് വര്‍ഷം മുമ്പ് സ്റ്റോക്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോള്‍ 24.28 ലക്ഷമായി ഉയരും. 2,328.79 ശതമാനമാണ് ഈ കാലയളവിലെ നേട്ടം.
ഒരു വര്‍ഷം മുമ്പ് ഓഹരി വില കുറഞ്ഞു നിന്ന സമയത്ത് ആണ് സ്റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചതെങ്കില്‍ നിക്ഷേപം ഇപ്പോള്‍ 2 കോടിയായി വളരുമായിരുന്നു. കാരണം സ്റ്റോക്ക് വില 2021 സെപ്റ്റംബര്‍ 22 ല്‍ 0.39 പൈസ മാത്രമായിരുന്നു. ഇത് ഇപ്പോഴത്തെ വിപണി വിലയിലേക്ക് ഉയരുമ്പോള്‍ 20,015.38% ആണ് നേട്ടം.
ഇത്തരത്തില്‍ 2022 ന്റെ തുടക്കത്തില്‍ സ്റ്റോക്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോള്‍ 26.86 ലക്ഷം രൂപയാകും. കഴിഞ്ഞ ആറ് മാസത്തിനിടെ 169.13% നേട്ടമാണ് ഈ മള്‍ട്ടിബാഗറില്‍ നിന്ന് നിക്ഷേപകര്‍ നേടിയത്. എന്നാല്‍ കഴിഞ്ഞ മാസത്തില്‍ 16.48% മാത്രമാണ് ഈ സ്റ്റോക്ക് നേട്ടമുണ്ടാക്കിയത്.