ഒറ്റദിവസം ഉയര്‍ന്നത് 801 രൂപ; പതിനായിരം കടന്ന് ഈ ടാറ്റ ഓഹരി

ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 33 ശതമാനം അഥവാ 2,588 രൂപയുടെ വര്‍ധനവാണുണ്ടായത്

Update:2022-08-13 12:31 IST

വെള്ളിയാഴ്ച ഓഹരി വിലയില്‍ 8.44 ശതമാനം അഥവാ 801 രൂപ ഉയര്‍ന്നതോടെ പതിനായിരം കടന്ന് ടാറ്റ എല്‍ക്‌സി (Tata Elxsi Share Growth  ). ഇന്നലെ 10,300 രൂപ എന്ന നിലയിലാണ് ടാറ്റ എല്‍ക്‌സി (Tata Elxsi Limited- Rupees10,300 on August 13th) ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സണ്‍സിന്റെ (Tata Sons) ഉപസ്ഥാപനമാണ് ടാറ്റ എല്‍ക്‌സി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഓഹരി വിലയില്‍ 33 ശതമാനം അഥവാ 2,588 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ 49 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച ടാറ്റ എല്‍ക്‌സി ഒരു വര്‍ഷത്തിനിടെ 137 ശതമാനത്തിന്റെ ഉയര്‍ച്ചയും കണ്ടു.

ലോകത്തിലെ പ്രമുഖ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി പ്രൊവൈഡറാണ് ടാറ്റ എല്‍ക്‌സി (Tata Elxsi). വിവിധ മേഖലയിലുള്ള കമ്പനികള്‍ക്ക് ഡിസൈന്‍ തിങ്കിംഗിലൂടെ അവയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും റീ ഇമാജിന്‍ ചെയ്യുന്നതിനൊപ്പം ഐഒടി, ക്ലൗഡ്, മൊബിലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ ആപ്ലിക്കേഷന്‍സ് ലഭ്യമാക്കുകയും ചെയ്യുന്നു ടാറ്റ എല്‍ക്‌സി. മറ്റ് ഡിസൈന്‍ കമ്പനികളില്‍ നിന്ന് വേറിട്ട് ഡിജിറ്റലിനും സോഫ്റ്റ് വെയറിനും നല്‍കുന്ന ഊന്നല്‍ ടാറ്റ എല്‍ക്‌സിയുടെ വരുമാന വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍, ടാറ്റ എല്‍ക്‌സി പ്രവര്‍ത്തനങ്ങളില്‍ നിന്ന് 726 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 30 ശതമാനം വര്‍ധന.


Tags:    

Similar News