പ്രതിവാര ഓഹരി നിര്‍ദേശം; 27 % ഉയരാന്‍ സാധ്യതയുള്ള ബാങ്ക് ഓഹരി, കൂടാതെ രണ്ട് ബുള്ളിഷ് ഓഹരികള്‍
ആക്‌സിസ് ബാങ്ക്, ടി ടി കെ, ഗ്രാന്യൂള്‍സ് ഇന്ത്യ എന്നീ ഓഹരികളുടെ നിക്ഷേപ സാധ്യതകള്‍
ആക്‌സിസ് ബാങ്ക് (Axis Bank Ltd)
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ ആക്‌സിസ് ബാങ്ക് അറ്റ പലിശ വരുമാനം 31 % വര്‍ധനവ് രേഖപ്പെടുത്തി. അറ്റ പലിശ മാര്‍ജിന്‍ 3.96 ശതമാനമായി ഉയര്‍ന്നു. മുന്‍പ് റീറ്റെയ്ല്‍ ബാങ്കിംഗ് ബിസിനസാണ് വളര്‍ച്ചയെ സഹായിച്ചെതെങ്കില്‍ നിലവില്‍ എം എസ് എം ഇ വിഭാഗത്തിലാണ് കൂടുതല്‍ പ്രതീക്ഷ.
സിറ്റി ബാങ്ക് കണ്‍സ്യുമര്‍ ബിസിനസ് ഏറ്റെടുത്തതുകൊണ്ട് 1600 കോര്പറേറ്റ് ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട്. 40,000 സമ്പന്നരായ ഉപഭോക്താക്കളെയും ലഭിക്കും. 2024 -25 ഓടെ ഫണ്ട് ചെലവുകള്‍ 2 ശതമാനമായി കുറയും.
ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് ബാങ്കിംഗ് രംഗത്ത് ശരാശരി 35 % വരെ യാണ് -എന്നാല്‍ ആക്‌സിസ് ബാങ്കിന് അതില്‍ വളരെ താഴെയാണ്. ആക്‌സിസ് 2.0 എന്ന പേരില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. മൊബൈല്‍ ആപ്പിന് ആഗോള തലത്തില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു -4.8.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1130 രൂപ
നിലവില്‍ 887 രൂപ.
(Stock Recommendation by Dolat Capital)
ടി ടി കെ പ്രസ്റ്റീജ് ലിമിറ്റഡ് (TTK Prestige Ltd)
അടുക്കള ഉപകരണങ്ങള്‍ വിപണനം നടത്തുന്ന ടി ടി കെ പ്രസ്റ്റീജ് (TTK Prestige Ltd) 2021 -22 ല്‍ 2700 കോടി രൂപയുടെ വരുമാനം നേടി, 2026 -27 ല്‍ 5000 കോടി രൂപയായി വരുമാനം വര്‍ധിക്കും. പ്രഷര്‍ കുക്കര്‍ വിഭാഗത്തില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ 376 നഗരങ്ങളില്‍ 665 സ്റ്റോറുകള്‍ ഉണ്ട്. അടുത്ത മൂന്ന് വര്‍ഷത്തില്‍ 100 എണ്ണം കൂടി ആരംഭിക്കും.
പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ 2021 -22 മുതല്‍ 2023 -24 കാലയളവില്‍ വരുമാനത്തില്‍ 11 %സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -22 ല്‍ 28 % കയറ്റുമതി കുറഞ്ഞു, എങ്കിലും ആഗോള ഡിമാന്‍ഡ് മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ കയറ്റുമതി ഇരട്ടി യാകുമെന്ന് കരുതുന്നു.
ഹ്രസ്വ കാല ഡിമാന്‍ഡിലെ സമ്മര്‍ദ്ദങ്ങള്‍, പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യം ഉണ്ടെങ്കിലും,ദീര്‍ഘകാല അടിസ്ഥാനത്തില്‍ ടി ടി കെ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇടത്തരം കുടുംബങ്ങളുടെ വരുമാനം വര്‍ധിക്കുന്നത്, ഉല്‍പ്പാദന ചെലവ് ചെലവ് കുറയുന്നതും, റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയും ടി ടി കെ പ്രസ്റ്റീജ് കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചക്ക് അനുകൂലമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില 1025 രൂപ
നിലവില്‍- 887 രൂപ.
(Stock Recommendation by Geojit Financial Services)
പി ഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (PI Industries Ltd)
പി ഐ ഇന്‍ഡസ്ട്രീസ് (PI Industries Ltd) കാര്‍ഷിക മേഖലയില്‍ സസ്യ സംരക്ഷണവും (plant protection), സസ്യ പോഷക (Plant nutrients) ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് . വരുമാനം 30.8 % വര്‍ധിച്ച് 1696 കോടി രൂപയായി. അറ്റാദായം 47.6 % വര്‍ധിച്ച് 327.2 കോടി രൂപയായി.
പലിശക്കും, നികുതിക്കും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 3.4 % വര്‍ധിച്ച് 25 ശതമാനമായി. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും, സപ്ലൈ ചെയിന്‍ കാര്യക്ഷമത വര്‍ധിപ്പിച്ചും മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സാധിച്ചു. കഴിഞ്ഞ കുറച്ചു ത്രൈമാസങ്ങളില്‍ ബിസിനസ് മെച്ചപ്പെട്ടു വരുന്നു. ഇതിന്‍ റ്റെ ആക്കം വര്‍ധിക്കുമെന്ന് കരുതുന്നു. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം, ശക്തമായ ബാലന്‍സ് ഷീറ്റ്, വികസനത്തിന് മൂലധന നിക്ഷേപം നടത്തുന്നതും കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3860 രൂപ
നിലവില്‍ - 3382 രൂപ
(Stock recommendation by Geojit Financial Services