തുടര്‍ച്ചയായ ഇടിവിന് ശേഷം വ്യാഴാഴ്ച കേരളത്തില്‍ സ്വര്‍ണവില വര്‍ധനവ്

Update: 2020-08-27 12:24 GMT

ഒരാഴ്ച്ച നീണ്ട് നിന്ന തുടര്‍ച്ചയായ ഇടിവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപ കൂടി 38240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4780 രൂപയാണ് നിരക്ക്. ഇന്നലെ പവന് 38000 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.

ഓഗസ്റ്റ് 7,8,9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വിലയായിരുന്നു. എന്നാല്‍ കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.22 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 51,665 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 66,821 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 900 രൂപയും വെള്ളി കിലോയ്ക്ക് 3,500 രൂപയും വര്‍ധിച്ചു.

ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 1,952.11 ഡോളറാണ് നിരക്ക്. യുഎസ് ഡോളറിന്റെ ദുര്‍ബലമായ പിന്തുണയാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.8 ശതമാനം ഇടിഞ്ഞ് 27.30 ഡോളറായും പ്ലാറ്റിനം 0.6 ശതമാനം ഉയര്‍ന്ന് 934.29 ഡോളറുമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News