സ്വര്‍ണം; പവന് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 560 രൂപ

ലോക വിപണിയില്‍ 1,936 ഡോളറിലേക്ക് താഴ്ന്ന് സ്വര്‍ണം

Update:2023-06-15 11:43 IST

കേരളത്തില്‍ ഇന്നും സ്വര്‍ണ വില ( Kerala Gold Rate) കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയുമായി. ഇന്നലെയും ഇന്നുമായി 560 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.

ഇന്നലെ ഒരു പവന് 44,040 രൂപയും ഗ്രാമിന് 5,505 രൂപയുമായിരുന്നു.  18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും കുറവുണ്ടായി. ഗ്രാമിന് ഇന്നലെ 4,563 രൂപയായിരുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് 30 രൂപ കുറഞ്ഞ് 4,533 രൂപയായി. രണ്ട് ദിവസത്തില്‍ ഗ്രാമിന് 60 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞ് 1,936 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ 1,948 ഡോളറായിരുന്നു. 

വെള്ളി വില

ഇന്ന് വെള്ളി വിലയിലും (Silver Rate) നേരിയ കുറവുണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 81 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നും വില മാറിയിട്ടില്ല, ഒരു ഗ്രാമിന് 103 രൂപ.

Tags:    

Similar News