സ്വര്‍ണ വില; ഒരു പവന് കഴിഞ്ഞ രണ്ട് ദിവസത്തിൽ കുറഞ്ഞത് 320 രൂപ
വെള്ളി വിലയും കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ കുറവ്. പവന് 320 രൂപ കുറഞ്ഞ് 43,760 രൂപയായി. ഇന്നലെ 44,000 രൂപയായിരുന്നു. ഗ്രാമിന് 30 രൂപ താഴ്ന്ന് 5,470 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 44,800 രൂപയും ഗ്രാമിന് 5,600 രൂപയുമായിരുന്നു വില.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ടായി. 18 കാരറ്റിന് ഇന്ന് 20 രൂപ കുറഞ്ഞ് 4,543 രൂപയായി. രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 1,936 ഡോളറെത്തി. ഇന്നലെ 1946 ഡോളര്‍ നിലവാരത്തിലായിരുന്നു. ഇതാണ് ആഭ്യന്തര വിപണികളിലും ഇന്ന് പ്രകടമായത്.
വെള്ളി വില
സാധാരണ വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 78 രൂപയിലെത്തി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയില്‍ തന്നെയാണുള്ളത്.
കേരളത്തിൽ ബോർഡ് റേറ്റ് റെക്കോഡ് ( 05.05.2023) ഗ്രാമിന് 5720 രൂപയും പവന് 45,760 രൂപയുമാണ്.