യുനിപാര്‍ട്‌സ് ഇന്ത്യ ലിമിറ്റഡ് ഐപിഒ നവംബര്‍ 30 മുതല്‍

548-577 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്

Update: 2022-11-26 11:32 GMT

യുനിപാര്‍ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ (Uniparts India LTD) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടക്കും. 835.61 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ.

പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 14,481,942 ഇക്വിറ്റി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 548 രൂപ മുതല്‍ 577 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 25 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

50 ശതമാനം ഓഹരികള്‍ അര്‍ഹരായ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്‌സിസ് ക്യാപിറ്റല്‍, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഓഫറിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Tags:    

Similar News