ഓഹരി സൂചികകള്‍ വീണ്ടും ഉയരത്തില്‍

Update: 2020-02-05 12:25 GMT

കേന്ദ്ര ബജറ്റ് വന്നതിന്റെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി

സൂചികകള്‍ ഉയരത്തില്‍. സെന്‍സെക്സ് 353.28 പോയന്റ് നേട്ടത്തില്‍

41142.66ലും നിഫ്റ്റി 113.10 പോയന്റ് മെച്ചപ്പെട്ട് 12092.80ലുമാണ്

വ്യാപാരം അവസാനിപ്പിച്ചത്.

കൊറോണ വൈറസ്

ബാധയെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ തളര്‍ച്ച നേരിടാന്‍ ചൈനീസ്

കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തു. ഷാങ്ഹായ് കോംപോസിറ്റ്

രണ്ടുശതമാനത്തോളം ഉയര്‍ന്നു. നേട്ടം മറ്റ് ഏഷ്യന്‍ സൂചികകളിലും

പ്രതിഫലിച്ചു.

റിലയന്‍സ്, എച്ച്ഡിഎഫ്സി

ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഒരുശതമാനം

മുതല്‍ രണ്ടു ശതമാനം വരെ നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്,

ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍,

ടിസിഎസ്, ഗെയില്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

സീ

എന്റര്‍ടെയന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്,

പവര്‍ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്,

ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News