ലിസ്റ്റ് ചെയ്തത് 15 ശതമാനം പ്രീമിയത്തോടെ, പിന്നാലെ ആറ് മാസം കൊണ്ട് ഓഹരിവില ഉയര്‍ന്നത് 172 ശതമാനം

ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്നതോടെ 357.15 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്

Update: 2022-09-16 06:00 GMT

Photo : Canva

വിപണി ശക്തമായ ചാഞ്ചാട്ടത്തിലായപ്പോള്‍ 15 ശതമാനം പ്രീമിയത്തോടെ ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച എഡ്ടെക് കമ്പനിയാണ് വെറണ്ട ലേണിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് (Veranda Learning Solutions). ഇഷ്യൂ വിലയായ 137 രൂപയ്ക്കെതിരെ, 157 രൂപയിലാണ് ഈ കമ്പനിയുടെ ഓഹരി ബിഎസ്ഇയില്‍ അന്ന് ലിസ്റ്റ് ചെയ്തത്. എന്നാല്‍ ലിസ്റ്റിംഗ് സമയത്ത് സമ്മാനിച്ച നേട്ടത്തേക്കാള്‍ കിടിലന്‍ റിട്ടേണാണ് കഴിഞ്ഞ മാസങ്ങളില്‍ ഈ കമ്പനി നല്‍കിയത്. അതായത്, കവിഞ്ഞ ആറ് മാസത്തിനിടെ ഓഹരിവിലയില്‍ രേഖപ്പെടുത്തിയത് 172 ശതമാനം വളര്‍ച്ച. കഴിഞ്ഞ ഒരുമാസത്തിനിടെ 26.6 ശതമാനത്തിന്റെ നേട്ടവും ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായി.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്ടെക് കമ്പനിയുടെ ഓഹരി വില ഇന്ന് രാവിലെ മൂന്ന് ശതമാനം ഉയര്‍ന്നതോടെ 357.15 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.
Veranda Race Learning Solutions, Veranda XL Learning Solutions, Veranda IAS Learning Solutions, Brain4ce Education Solutions (E Education Solutions) എന്നീ നാല് അനുബന്ധ സ്ഥാപനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുമായി വിവിധ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഹൈബ്രിഡ് കോഴ്സുകളാണ് വെറണ്ട നല്‍കുന്നത്.
കഴിഞ്ഞദിവസം വെറണ്ട ലേണിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് 300 കോടി രൂപ സമാഹരിക്കുന്നതിനുള്ള മുന്‍ഗണനാ ഇഷ്യുവിനായി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അനുമതി നേടിയിരുന്നു. ഏറ്റെടുക്കല്‍ നടത്തുന്നതിന് ഓഹരിയൊന്നിന് 307 രൂപ നിരക്കില്‍ ഇക്വിറ്റി ഷെയറുകളുടെയും കണ്‍വെര്‍ട്ടിബിള്‍ വാറന്റുകളിലൂടെയുമാണ് ഫണ്ട് സമാഹരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Tags:    

Similar News