കയറ്റുമതിച്ചുങ്കം ചുമത്തല്‍; ഏതൊക്കെ ഓഹരികളെ തുണച്ചു, നഷ്ടം ആര്‍ക്കൊക്കെ?
ഇരുമ്പയിര് കയറ്റുമതി നിരുത്സാഹപ്പെടുത്തിയത് ഓഹരിവിപണിയില്‍ പ്രതിഫലിക്കുമ്പോള്‍;
എക്‌സ്‌പോര്‍ട്ട് ടാക്‌സ് (Export Tax) അഥവാ കയറ്റുമതിച്ചുങ്കത്തിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ഓഹരിവിപണിയിലും ചാഞ്ചാട്ടത്തിന് വഴിയൊരുക്കി. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് പ്രമുഖ സ്റ്റീല്‍ കമ്പനികളുടെ വില ലക്ഷ്യം ബ്രേക്കറേജുകള്‍ ഗണ്യമായി താഴ്ത്തിയിരിക്കുകയാണ്. ടാറ്റാ സ്റ്റീല്‍, ജിന്‍ഡല്‍ സ്റ്റീല്‍, ജെ എസ് ഡബ്ല്യു സ്റ്റീല്‍, സെയില്‍, ജെഎസ്പിഎല്‍ തുടങ്ങിയവ പത്തു മുതല്‍ 16 വരെ ശതമാനം ഇടിഞ്ഞു.
നേട്ടമാര്‍ക്കൊക്കെ?
സ്റ്റീല്‍ കയറ്റുമതിച്ചുങ്കം ചുമത്തിയത് വാഹന കമ്പനികള്‍ക്കുനേട്ടമാണ്. ആഭ്യന്തര വില കുറയും എന്ന പ്രതീക്ഷയിലാണത്. മിക്ക വാഹന കമ്പനികളുടെ ഓഹരികളും ഒന്നു മുതല്‍ അഞ്ചു വരെ ശതമാനം ഉയര്‍ന്നു. മാരുതി സുസുകി നാലര ശതമാനം കയറി.
ഇരുമ്പയിര് കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നത് ആ മേഖലയിലെ കയറ്റുമതിക്കാര്‍ക്കു ക്ഷീണമായി. എന്‍ എം ഡി സി ഓഹരി 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായി.
ഹിന്‍ഡാല്‍കോ, വേദാന്ത, നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍ തുടങ്ങിയ ലോഹ കമ്പനികള്‍ നാലു മുതല്‍ ഏഴു വരെ ശതമാനം ഇടിഞ്ഞു. ലോഹകമ്പനികളുടെ സൂചിക എട്ടു ശതമാനത്തോളം താഴ്ചയിലായി.