മികച്ച ജീവിത സൗകര്യങ്ങൾ, ഉയർന്ന വേതനം: ഈ രാജ്യങ്ങൾ കുടിയേറിപ്പാർക്കാൻ ഏറ്റവും അനുയോജ്യം

Update: 2018-10-12 06:52 GMT

ഇന്ത്യക്കാർ പ്രത്യേകിച്ചും മലയാളികൾ പൊതുവെ ഒരു ഫ്ലോട്ടിങ് പോപ്പുലേഷൻ ആണെന്ന് പറയാറുണ്ട്. നല്ല ജീവിത സാഹചര്യങ്ങളൂം ഉയർന്ന വേതനവും തേടി പല പല രാജ്യങ്ങളിലായി ചേക്കേറിയവരാണ് നമ്മൾ.

എച്ച്എസ്ബിസി നടത്തിയ പുതിയ സർവെ അനുസരിച്ച് ലോകത്ത് ഉയർന്ന വേതനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വിറ്റ്‌സ്വർലാൻഡിനാണ്. അവിടത്തെ പ്രവാസിക്ക് ലഭിക്കുന്ന ശരാശരി വാർഷിക വേതനം 1.50 കോടി രൂപ (203,000 ഡോളർ) ആണ്.

രണ്ടാം സ്ഥാനം യുഎസിനാണ്. അവിടെ ജോലി ചെയ്യുന്ന വിദേശ പൗരന്റെ ശരാശരി വാർഷിക വരുമാനം 1.37 കോടി രൂപ (185,100 ഡോളർ) ആണ്. മൂന്നാം സ്ഥാനം ഹോങ്കോങ്. യുഎഇ അഞ്ചാം സ്ഥാനത്ത്. വിദേശീയരായ ജോലിക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്ത് ഇന്ത്യയാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത.

ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും ഏറ്റവും നല്ല രാജ്യം സിംഗപ്പൂർ ആണെന്നാണ് സർവെ വിലയിരുത്തുന്നത്. കുടുംബവുമൊത്ത് ചേക്കേറാൻ പറ്റിയ രാജ്യം സ്വീഡനും.

Similar News