ലഡാക്കിലേക്ക് ഇനി ട്രെയിനിൽ പോകാം; വരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ 

Update: 2018-10-26 09:49 GMT

ലഡാക്കിലേക്ക് ഒരു അവധിക്കാല യാത്ര സ്വപ്നം കാണാത്തവർ കുറവായിരിക്കും. യാത്രയുടെ ക്ലേശങ്ങൾ ഓർക്കുമ്പോൾ പ്ലാൻ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.

സഞ്ചാരികളുടെയും സൈനികരുടെയും ആവശ്യം പരിഗണിച്ച് ഒരു ബൃഹത്തായ പദ്ധതിക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റയിൽവേ. ഡൽഹിയേയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ലൈൻ.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ ആയിരിക്കുമിത്. ഇരുപത് മണിക്കൂറുകൊണ്ട് ഡൽഹിയിൽ നിന്ന് ലഡാക്കിലേക്ക് എത്താൻ സാധിക്കും. ഈ വൻ പ്രൊജക്ടിനെക്കുറിച്ച് കൂടുതലറിയാം.

  • സമുദ്ര നിരപ്പിൽ നിന്നും 5,360 മീറ്റർ ഉയരത്തിലാണ് ഈ റെയിൽവേ ലൈൻ നിർമ്മിക്കുക. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ ചൈനയിലാണ്. 2,000 മീറ്റർ ഉയരമാണതിനുള്ളത്.
  • 465 കിലോമീറ്റർ നീളമുള്ള ഈ റെയിൽവേ ലൈനിന് 83,360 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
  • 74 തുരങ്കങ്ങൾ, 124 വലിയ പാലങ്ങൾ, 396 ചെറുപാലങ്ങൾ എന്നിവയുണ്ടാകും
  • ആകെ തുരങ്കങ്ങളുടെ നീളം 244 കിലോമീറ്റർ
  • 30 സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ കീലോങ് സ്റ്റേഷൻ ഒരു തുരങ്കത്തിനകത്തായിരിക്കും നിർമ്മിക്കുക. അതും 3000 അടി മുകളിൽ.
  • ഇപ്പോൾ ലഡാക്കിൽ നിന്ന് ഡൽഹിയിലേക്കെത്താൻ 40 മണിക്കൂർ വേണം. ഈ പദ്ധതി നടപ്പായാൽ യാത്രാസമയം പകുതിയായി കുറയും.
  • ഇന്ത്യ-ചൈന അതിർത്തിയിൽ കൂടെ കടന്നു പോകുന്നതാണിത്.
  • ആദ്യ ഘട്ടത്തിന്റെ ലൊക്കേഷൻ സർവേ പൂതിയായി.
  • ഏത് കാലാവസ്ഥയിലും സൈനികർക്ക് ലഡാക്കിലേക്ക് എത്തിച്ചേരാൻ ഈ റെയിൽവേ ലൈൻ സഹായകമാവും.
  • റോഡ്, വിമാന മാർഗ്ഗങ്ങളാണ് ഇപ്പോൾ ലഡാക്കിലേക്ക് എത്താൻ ഉപയോഗിക്കുന്നത്. ട്രെയിൻ കൂടി വന്നാൽ ടൂറിസം മേഖലക്ക് ഗുണം ചെയ്യും.

Similar News