കൃത്യമായ ഔട്ട് പുട്ട് ലഭിക്കാൻ എല്ലാം കുന്നുകൂടിക്കിടക്കുന്നത് ഒഴിവാക്കുക

Update: 2019-09-02 05:55 GMT

വീടും ജോലിസ്ഥലവും അടക്കും ചിട്ടയോടും സൂക്ഷിച്ചാല്‍ ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞ് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കേണ്ടി വരില്ല. ഓര്‍ക്കുക, എല്ലാറ്റിനും അതിന്റേതായ സ്ഥലമുണ്ട്.

ഒരു നോട്ട്ബുക്ക് എടുത്ത് അതില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റും ചെക്ക്ലിസ്റ്റും എഴുതി സൂക്ഷിക്കാം. ഇതേ നോട്ട്ബുക്ക് തന്നെ നിങ്ങളുടെ മനസ്സിലേക്ക് വരുന്ന ചിന്തകളും ഓര്‍മിക്കേണ്ട കാര്യങ്ങളുമൊക്കെ എഴുതാന്‍ ഉപയോഗിക്കാം. ഒന്നും മറക്കാതിരിക്കാനും നിങ്ങളുടെ ആശയങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കും. ഇതുവഴി 'പോസ്റ്റ് ഇറ്റ് നോട്ട്സും'  മറ്റും കൂടിക്കിടന്ന് നിങ്ങളുടെ മേശ വൃത്തികേടാകാതിരിക്കാന്‍ ഇത് സഹായിക്കും.

പേപ്പര്‍ വര്‍ക്കുകള്‍ക്കായി കാര്യക്ഷമമായ ഫയലിംഗ് സംവിധാനമുണ്ടാക്കുക. പേപ്പറുകള്‍ കൃത്യമായി ഫയലിംഗ് ക്യാബിനറ്റില്‍ വച്ചാല്‍ ജോലി ചെയ്യുന്ന സ്ഥലം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും. ഫയല്‍ ചെയ്യുമ്പോള്‍ വിഷയത്തിനനുസരിച്ച് വിഭജിക്കുക. അധികസമയം ചെലവഴിക്കാതെ രേഖകള്‍ ലഭിക്കാനും ഇത് സഹായിക്കും.

എവിടെയാണ് ഫയലുകള്‍ ഇരിക്കുന്നതെന്നറിയാനുള്ള മാസ്റ്റര്‍ ലിസ്റ്റും ഇക്ഷരമാലാക്രമത്തില്‍ തയാറാക്കുക.

പെട്ടെന്നു ചെയ്യേണ്ട ഡോക്യുമെന്റുകള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കുക. ജോലി കഴിഞ്ഞ് സമയം പാഴാക്കാതെ ഫയല്‍ ചെയ്യുക. പ്രാധാന്യം കുറഞ്ഞവ എല്ലാ ദിവസവും കൃത്യമായ സമയം മാറ്റിവെച്ച് ചെയ്തു തീര്‍ക്കുക. അതും അപ്പോള്‍ത്തന്നെ ഫയല്‍ ചെയ്യാന്‍ മറക്കരുത്.

ആവശ്യമില്ലാത്ത ഡോക്യുമെന്റുകള്‍ അപ്പോള്‍ തന്നെ കളയുക.

നിങ്ങളുടെ വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യം വരാത്ത സാധനങ്ങളുണ്ടെങ്കില്‍ അവ കളയുക. ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ അത് ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഇനി ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്.ഇ- മെയ്ല്‍ ഇന്‍ ബോക്സിലെ ആവശ്യമില്ലാത്ത മെയ്ലുകള്‍ ഡിലീറ്റ് ചെയ്യുക. പ്രധാനപ്പെട്ടവ പ്രത്യേകം ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കുക.

Similar News