നിങ്ങളുടെ ചിന്തകളെ എങ്ങനെ കൂടുതൽ ക്രീയേറ്റീവ് ആക്കാം

Update: 2019-01-03 08:57 GMT

ഇന്നവേഷൻ എന്നാൽ പുതിയ ആശയങ്ങളേയും തന്ത്രങ്ങളേയും മാത്രം സംബന്ധിക്കുന്ന വിഷയമല്ല, മറിച്ച് ഒരു സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും ദൈനദിന പെരുമാറ്റരീതി കൂടി ഇതിലുൾപ്പെടും.

പുതുമയുള്ള ചിന്തകൾ രൂപപ്പെടുന്നതിന് ആദ്യം വേണ്ടത് ഒരു 'ഇന്നവേറ്റീവ് മൈൻഡ് സെറ്റ്' ആണ്. നമ്മുടെ പെരുമാറ്റ രീതികളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നാലേ ഈ ക്രീയേറ്റീവ് മൈൻഡ് സെറ്റ് രൂപീകരിക്കാൻ സാധിക്കൂ. അതിനുവേണ്ട 5 കാര്യങ്ങൾ ഇവയാണ്.

1. നല്ല കേൾവിക്കാരാകുക

ഒരു ആശയ വിനിമയത്തിൽ രണ്ട് തരം കേൾവിക്കാരുണ്ട്. ആക്റ്റീവ് കേൾവിക്കാരും പാസ്സീവ് കേൾവിക്കാരും. ഇതിൽ ആദ്യത്തെ വിഭാഗത്തിലായിരിക്കണം നമ്മൾ. നമ്മുടെ ക്ലയന്റുകൾക്കും ഉപഭോക്താക്കൾക്കും എന്താണ് പറയാനുള്ളത് എന്ന് ക്ഷമയോടെ കേട്ടാൽ അവരുടെ അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുമ്പോൾ ഇന്നവേഷൻ നമ്മുടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും പ്രതിഫലിക്കുമെന്നത് തീർച്ച.

2. മുൻവിധികൾ മാറ്റിവെക്കുക

മറ്റുള്ള ജീവനക്കാരുടെ ആശയങ്ങളേയും അവരുടെ കഴിവിനേയും കുറിച്ച് നമുക്ക് നിലവിലുള്ള ധാരണകളും മുൻവിധികളും മാറ്റിവെക്കണം. അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായങ്ങൾ മടികൂടാതെ പറയാനുമുള്ള സാഹചര്യം ഒരുക്കണം. മറ്റുള്ളവരുടെ ആശയങ്ങൾ മടികൂടാതെ സ്വീകരിക്കാനുള്ള തുറന്ന മനസുണ്ടെങ്കിൽ നമ്മുടെ ചിന്തകളും കൂടുതൽ ഇന്നവേറ്റീവ് ആകും.

3. തുറന്ന ചർച്ചകൾ

നിങ്ങളുടെ ടീമുമായി ചേർന്ന് ഒരു ബ്രെയിൻ സ്റ്റോമിംഗ് സെഷൻ സംഘടിപ്പിക്കുന്നത് നന്നായിരിക്കും. ഈ മീറ്റിംഗ് കഴിയുന്നത്ര അനൗപചാരികമായിരിക്കാൻ ശ്രദ്ധിക്കണം. ചെറിയ ചെറിയ ഗ്രൂപ്പുകളായി തരം തിരിച്ചാണെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരം ലഭിക്കും. ഇത്തരം ചർച്ചകളിൽ നിന്നാണ് പലപ്പോഴും നമുക്ക് വളരെ ഇന്നവേറ്റീവ് ആയ ആശയങ്ങൾ ലഭിക്കുക.

4. മനസ് ശാന്തമാക്കുക

ശാന്തമായ മനസിനേ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കൂ. മെഡിറ്റേഷൻ, വ്യായാമം തുടങ്ങിയവ ശീലിക്കുക. ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കുക.

5. കാഴ്ചപ്പാടുകളിൽ മാറ്റം

ഒരു കാര്യത്തെ പല വീക്ഷണ കോണുകളിൽ നിന്ന് നോക്കിക്കാണാൻ പരിശീലിക്കുക. നമ്മുടെ സ്ഥിരം കാഴ്ചപ്പാടുകളിൽ നിന്ന് മാറാൻ തയ്യാറാകാത്തിടത്തോളം കാലം ഇന്നവേഷൻ സാധ്യമല്ല. ഉൽപന്നത്തിലും സേവനത്തിലും പുതിയ പരീക്ഷണങ്ങൾ നടത്തണം. റിസ്കുകൾ എടുക്കാൻ മടിക്കരുത്.

Similar News