സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസ് ഇല്ലാതായിട്ടും പോപ്പുലര്‍ എങ്ങനെ വളര്‍ന്നു; ജോണ്‍ കെ പോള്‍ പറയുന്നു

Update: 2020-08-31 15:47 GMT

കോവിഡ് കാലത്ത് എനിക്ക് ബിസിനസുകാരോട് പറയാനുള്ളത് ഞങ്ങളുടെ ബിസിനസിന്റെ കഥ തന്നെയാണ്. ഞങ്ങള്‍, പോപ്പുലര്‍ ഗ്രൂപ്പ്, സ്‌പെയര്‍ പാര്‍ട്‌സ് രംഗത്ത് ദേശീയ തലത്തില്‍ തന്നെ വമ്പന്മാരായിരുന്നു. നല്ല രീതിയില്‍ ബിസിനസ് മുന്നോട്ട് പോകുന്ന കാലം. അതിനിടെയാണ് മാരുതി ഇന്ത്യയില്‍ വിപ്ലവം കൊണ്ടുവരുന്നത്. ഞങ്ങള്‍ മാരുതിയുടെ ഡീലര്‍ഷിപ്പ് നേടിയെടുക്കുമ്പോള്‍ പ്രതീക്ഷിക്കാതിരുന്ന കാര്യമാണ് പിന്നീട് ബിസിനസില്‍ സംഭവിച്ചത്.

റോഡരികില്‍ യഥേഷ്ടം കണ്ടിരുന്ന സ്‌പെയര്‍ പാര്‍ട്‌സ് ഷോറൂമുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ആ രംഗത്തിന്റെ തിളക്കം നഷ്ടമായി. അപ്പോഴേക്കും ഞങ്ങള്‍ വാഹന ഡീലര്‍ഷിപ്പ് രംഗത്ത് മുന്നേറിക്കഴിഞ്ഞിരുന്നു. ഡീലര്‍ഷിപ്പ് എന്ന മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ടാണ് പോപ്പുലര്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. മാറ്റത്തെ ഉള്‍ക്കൊള്ളണം.

നമ്മള്‍ നില്‍ക്കുന്ന മേഖല കുതിച്ചുമുന്നേറുമ്പോഴും പുതിയ സാധ്യതകള്‍ തേടണം. ബിസിനസുകള്‍ എപ്പോഴും ഒരു കീഴ്‌മേല്‍ മറിക്കലിനെ പ്രതീക്ഷിച്ചു തന്നെ ഇരിക്കണം. ഭാവിയില്‍ ഇത്തരം ഡിസ്‌റപ്ഷനുകള്‍ എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും വരാം. അതുകൊണ്ട് ബിസിനസുകളെ 'ഡിസ്‌റപ്ഷന്‍ റെഡി' ആക്കുകയാണ് വേണ്ടത്. പ്രതിസന്ധിഘട്ടം കടന്നുപോകും. അതിരുകള്‍ ലംഘിച്ച് പുതിയ സാധ്യതകള്‍ തേടി പോകുന്ന ബിസിനസുകള്‍ക്കാണ് ഇനി ഭാവി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News