കെഎംഎ വാര്‍ഷിക കണ്‍വെന്‍ഷന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

Update: 2020-02-19 05:58 GMT

കേരള മാനേജ്മെന്റ് അസോസിയേഷന്‍(കെഎംഎ) 39 ാമത് വാര്‍ഷിക ദേശീയ കണ്‍വെന്‍ഷന് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരി തെളിയും. ഹീറോ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ കാന്ത് മുഞ്ചാല്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ കോര്‍പ്പറേറ്റ് രംഗത്തെ ഒട്ടേറെ അതികായരാണ് പ്രഭാഷകരായെത്തുന്നത്. 'മുന്നോട്ടേക്കുള്ള കുതിപ്പിന് ഭാവനയുള്ള മാനേജ്മെന്റ്' എന്നതാണ് ഇത്തവണ കണ്‍വെന്‍ഷന്റെ പ്രമേയമാകുക എന്ന് കെഎംഎ പ്രസിഡന്റ് ജിബു പോള്‍, സംഘാടക സമിതി അധ്യക്ഷന്‍ എസ് രാജ്മോഹന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

കോര്‍പ്പറേറ്റ് മെന്ററും ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ സ്പീക്കറുമായ ക്യാപ്റ്റന്‍ രഘുരാമന്‍ മുഖ്യപ്രഭാഷണം നടത്തും. മൈക്രോസോഫ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ശശികുമാര്‍ ശ്രീധരന്‍, ഗൂഗ്ള്‍ ഇന്ത്യ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ വികാസ് അഗ്‌നിഹോത്രി, ഗ്ലാക്സോസ്മിത് ക്ലെയ്ന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ പി. ദ്വാരകാനാഥ് എന്നിവര്‍ സമ്മേളനത്തിനെത്തുന്നുണ്ട്.

എന്‍ഡിടിവി ഗ്രൂപ്പ് മുന്‍ സിഇഓ വിക്രം ചന്ദ്ര, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റ്സിന്റെ കണ്ടന്റ്സ് സിന്‍ഡിക്കേഷന്‍ സി.ഇ.ഒ ശ്വേത അഗ്‌നിഹോത്രി തുടങ്ങി 25 ഓളം കോര്‍പ്പറേറ്റ് നേതാക്കളാണ് കൊച്ചിയില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുക. ഇന്ന് അഞ്ച് മണിക്ക് കൊടികയറുന്ന പരിപാടിക്ക് നാളെ വൈകിട്ട് സമാപനമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News