ഓഫീസ് നിശബ്ദമാകേണ്ട, ചെറിയ ബഹളം നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

Update: 2019-07-15 02:55 GMT

പൂര്‍ണ്ണനിശബ്ദതയുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലി ചെയ്യാമെന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണ. ഈ ധാരണയെ തകിടം മറിക്കുന്ന പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഓഫീസിലെ ചെറിയ ബഹളങ്ങള്‍ ഉല്‍പ്പാദനക്ഷമത കൂട്ടുമത്രെ. തലച്ചോറിന്റെ ഗ്രഹിക്കാനുള്ള ശേഷി കൂടും. 

സുറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 

എയര്‍ കണ്ടീഷണറിന്റെയോ ഫാനിന്റെയോ ഇരമ്പല്‍, സംഗീതം തുടങ്ങിയവയൊക്കെ ജോലി ചെയ്യുമ്പോള്‍ ശല്യമാകുമെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. എന്നാല്‍ ഇവയൊക്കെ പ്രകടനമികവ് മെച്ചപ്പെടുത്തും. ഇതറിയാന്‍ ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും ചില ശാസ്ത്രീയപഠനങ്ങള്‍ നടത്തുകയുണ്ടായി. അതില്‍ നിന്ന് ചെറിയ ബഹളം തലച്ചോറിനെ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്ന് നോക്കാം.

  • ജോലിയില്‍ ഉല്‍പ്പാദനക്ഷമത കൂട്ടുന്നു. 
  • മികച്ച തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നു.
  • കൃത്യതയാര്‍ന്ന തീരുമാനങ്ങള്‍ വേഗത്തിലെടുക്കാന്‍ സാധിക്കുന്നു.
  • ഒരേ രീതിയില്‍ മാത്രം ഒരു കാര്യത്തെ നോക്കിക്കാണാതെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ കാണാന്‍ സഹായിക്കുന്നു.

ഇനി ഓഫീസില്‍ അല്‍പ്പം ബഹളമൊക്കെ ആകാമല്ലേ? പക്ഷെ സൂക്ഷിക്കുക, ബഹളം ഒരുപാടായാല്‍ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. 

Similar News