കരുത്തുകാട്ടി കൂടുതല്‍ വനിതകള്‍; ബിസിനസില്‍ കാലത്തിനൊപ്പം മാറുന്ന ട്രെന്‍ഡ്

കൂടുതല്‍ സ്ത്രീകള്‍ ബിസിനസിലേക്ക് കടന്നു വരികയും കൂടുതല്‍ പേര്‍ കമ്പനികളുടെ മാനേജിംഗ് ഡയറക്റ്റര്‍മാരും ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരും ആയി മാറുന്നുവെന്ന് സര്‍വേ.

Update: 2022-03-27 08:30 GMT

ബിസിനസില്‍ കാലത്തിനൊപ്പം മാറുന്ന ട്രെന്‍ഡ് ആയി കൂടുതല്‍ വനിതാ പ്രാതിനിധ്യം. ഗ്രാന്റ് തോണ്‍ടണ്‍ ഭാരതിന്റെ മിഡ് മാര്‍ക്കറ്റ് കമ്പനികളെ കുറിച്ചുള്ള പുതിയ സര്‍വേ പ്രകാരമുള്ള വിവരങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്.

രാജ്യത്തെ വനിതാ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍/മാനേജിംഗ് ഡയറക്റ്റര്‍മാരുടെ എണ്ണം 2017 ലെ ഏഴ് ശതമാനത്തില്‍ നിന്ന് 2022 ല്‍ 55 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് സര്‍വേ പറയുന്നു.
ഇന്ത്യയിലെ മിഡ് മാര്‍ക്കറ്റ് കമ്പനികളിലെ ഉയര്‍ന്ന തസ്തികകളില്‍ 35 ശതമാനവും സ്ത്രീകളാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ആഗോള ശരാശരി 32 ശതമാനമാണ്. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.
സീനിയര്‍ മാനേജ്മെന്റ് തസ്തികകളില്‍ ഒരു സ്ത്രീ പോലും ഇല്ലാത്ത ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 2017 ലെ 35 ശതമാനത്തില്‍ നിന്ന് 2022 ല്‍ മൂന്ന് ശതമാനമായി കുറഞ്ഞുവെന്നും സര്‍വേ വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന സ്വാഗതാര്‍ഹമായ മാറ്റമാണിത്.


Tags:    

Similar News