പ്രതികൂല സമയത്തും ബിസിനസ് വളര്‍ത്താം

Update: 2018-09-28 10:40 GMT

മാന്ദ്യം ബാധിച്ച വിപണി, വില്‍പ്പനയില്ലാത്ത ഉല്‍പ്പന്നങ്ങള്‍, ആവശ്യക്കാരില്ലാത്ത സേവനങ്ങള്‍... പ്രളയക്കെടുതി മുതല്‍ രൂപയുടെ മൂല്യത്തകര്‍ച്ച വരെ പല പ്രശ്‌നങ്ങള്‍ ബിസിനസ് മേഖലയ്ക്ക് ആഘാതമുണ്ടാക്കിയ കാലമാണിത്. ഏറെ ആഗ്രഹിച്ച് കെട്ടിപ്പടുത്ത സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്ന നാളുകള്‍.

പ്രശ്‌നങ്ങള്‍ ചുറ്റും ഏറെയുള്ളപ്പോഴും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാ

നും കൂടുതല്‍ വലിയ വിജയങ്ങള്‍ നേടാനും സംരംഭകര്‍ക്ക് സഹായമാകാന്‍ ധനം മുന്നോട്ടുവരികയാണ്. എന്നും സംരംഭ വിജയങ്ങള്‍ക്ക് പ്രചോദനമായിട്ടുള്ള ധനം ബിസിനസ് മാഗസിന്‍ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ സംരംഭകര്‍ക്ക് ഒപ്പമുണ്ട്.

'പ്രതികൂല സമയത്തും ബിസിനസ് വളര്‍ത്താം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ധനം ഒക്‌റ്റോബര്‍ 15ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ലക്ഷ്യമിടുന്നത് സംരംഭകരുടെ അതിജീവനത്തിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അവര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ വേണ്ട സാഹചര്യം ഒരുക്കുക എന്നതാണ്.

വിപണി മാന്ദ്യമുള്ളപ്പോഴും വിജയം സ്ഥിരമായി നിലനിര്‍ത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പ്രതിസന്ധികളില്‍ നിന്ന് ഉപയോഗപ്പെടുത്താവുന്ന അവസരങ്ങള്‍, നഷ്ട സാധ്യത കുറയ്ക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ബാങ്കുകളില്‍ നിന്ന് നേടാന്‍ കഴിയുന്ന സഹായങ്ങള്‍, ജിഎസ്ടി: പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്നിവയാണ് സെമിനാറില്‍ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങള്‍. അതോടൊപ്പം ആത്മധൈര്യം കൈവിടാതെ ഏത് പ്രതികൂല ഘട്ടത്തെയും നേരിട്ട് വിജയിക്കാന്‍ വേണ്ട പ്രചോദക ചിന്തകളും.

വിദഗ്ധ പാനല്‍

ബിസിനസ് രംഗത്തെ പ്രമുഖ സംഘടനകളുമായി ചേര്‍ന്ന് ധനം സംഘടിപ്പിക്കുന്ന ഈ സെമിനാറിന് നേതൃത്വം നല്‍കുന്നത് വിദഗ്ധരുടെ ഒരു പാനലാണ്. യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സ് സിഇഒ ജിസ് കൊട്ടുകാപ്പള്ളി, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സിഇഒ ടിനി ഫിലിപ്പ്, റോള്‍ഡന്റ് റിജുവനേഷന്റെ സ്ഥാപകനും പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. വിപിന്‍ റോള്‍ഡന്റ് എന്നിവരുള്‍പ്പെടുന്ന ടീമാണ് പ്രധാന വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ചര്‍ച്ചകള്‍ നയിക്കുന്നതും. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5.30 വരെയാണ് സമയം. സെമിനാറിലേയ്ക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന രമേഷ്: 8921760538, ബിജോയ് കുരുവിള: 966388075 വെബ്‌സൈറ്റ്: www.dhanamonline.com

Similar News